ആരൊക്കെ വന്നാലും പോയാലും ദശമൂലം ദാമുവിനെ വിട്ട് ട്രോളന്മാര്‍ക്ക് മറ്റൊരു കളിയില്ല. എന്നും ട്രോളന്മാരുടെ പ്രിയപ്പെട്ടവനാണ് ദാമു. സൈബര്‍ ലോകത്തെ രാജാവ് ദാമു ഇത്തവണ എത്തിയിരിക്കന്നത് ലൂസിഫര്‍ ദാമുവായാണ്. മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ സ്റ്റീഫനായി എത്തുന്ന ദാമുവിന്‍റെ ട്രോള്‍ വീഡിയോ കണ്ട്  ആരാധകര്‍ മാത്രമല്ല, സാക്ഷാല്‍ സുരാജ് തന്നെ അമ്പരന്നിരിക്കുകയാണ്. ദാമു നമ്മളുദ്ദേശിച്ച ആളല്ല സാര്‍ , ബല്ലാത്ത ജാതി  എഡിറ്റിംഗ് എന്ന് കുറിപ്പോടെ  ട്രോള്‍ വീഡിയോ സുരാജ് തന്നെ തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.