Asianet News MalayalamAsianet News Malayalam

വന്ദനയെ പൊലീസ് അറിഞ്ഞുകൊണ്ട് മരണത്തിന് വിട്ടുകൊടുത്തു : വിമർശിച്ച് സുരേഷ് ഗോപി

ഡോക്ടറുടെ അടുത്ത് പ്രതിയെ എന്തിന് ഒറ്റക്കാക്കിയെന്നും സുരേഷ ​ഗോപി ചോദിച്ചു. 

suresh gopi against police for vandana das murder case nrn
Author
First Published May 12, 2023, 9:37 AM IST

കൊച്ചി : ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ നിന്നും കേരളക്കര ഇതുവരെ മുക്തി നേടിയിട്ടില്ല. നിരവധി പേരാണ് പ്രതിയ്ക്ക് ഒപ്പം പോയ പൊലീസുകാർക്കെതിരെ വിമർശനവുമായി എത്തുന്നത്. ഇപ്പോഴിതാ ഡോക്ടർ വന്ദന ദാസിനെ പെലീസ് അറിഞ്ഞു കൊണ്ട് മരണത്തിന് വിട്ടു കൊടുത്തുവെന്ന് നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. പൊലീസിന് ദീർഘവീക്ഷണം ഇല്ലാതെ പോയി. ഡോക്ടറുടെ അടുത്ത് പ്രതിയെ എന്തിന് ഒറ്റക്കാക്കിയെന്നും സുരേഷ ​ഗോപി ചോദിച്ചു. 

'ആ വന്ന പൊലീസുകാരിൽ ഒരാളുടെ, അല്ലെങ്കിൽ എല്ലാവരുടെയും അടുത്ത രക്തബന്ധത്തിലുള്ള കുട്ടി ആയിരുന്നു ആ ​ഡോക്ടർ എങ്കിൽ ഇവരീ പറയുന്ന അമ്പത് മീറ്റിൽ നൂറ് മീറ്റർ മാറി നിൽക്കുമായിരുന്നോ. ഇതെന്റെ പെങ്ങളുടെ മകളാണ് എന്നൊരു ബോധ്യം അയാൾക്ക് സത്യത്തിൽ ഉണ്ടായിരുന്നുവെങ്കിൽ. അവർ ഇട്ടിട്ട് പോകുമായിരുന്നോ. നിയമം പറയുമായിരുന്നോ. ഇത്രയെ എനിക്ക് ആ ഉദ്യോ​ഗസ്ഥരോട് ചോദിക്കാനുള്ളൂ', എന്നാണ് സുരേഷ് ​ഗോപി മാധ്യമങ്ങളോട് പറഞ്ഞത്.   

പടച്ചോൻ സത്യത്തിൽ സെറീനയെ എനിക്ക് ഇഷ്ടമാണ്, സാ​ഗറിനെ ഇടിക്കാനുള്ള ദേഷ്യം: ജുനൈസ്

അതേസമയം, വന്ദന ദാസിന്റെ കൊലപാതക കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറൽ ഡിവൈഎസ്പി എം എം ജോസിനാണ് അന്വേഷണ ചുമതല. പ്രതിയുടെ ഫോണിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ലഹരി ഉപയോഗം സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. പ്രതി അക്രമത്തിന് മുമ്പ് എടുത്ത വീഡിയോ അയച്ചത് ആര്‍ക്കെന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല.സംസ്ഥാനത്തെ പി ജി ഡോക്ടർമാരും ഹൗസ് സർജന്മാരും നടത്തുന്ന സമരം തുടരുകയാണ്. അമിത ജോലിഭാരം, ആൾക്ഷാമം, ശോചനീയമായ ഹോസ്റ്റൽ സൗകര്യം എന്നിവ ഉയർത്തിയാണ് സമരം. പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാനതലത്തിൽ കമ്മിഷൻ വെയ്ക്കണമെന്നാണ് അവശ്യം. 

Follow Us:
Download App:
  • android
  • ios