Asianet News MalayalamAsianet News Malayalam

സുരേഷ് ഗോപിയുടെ സിനിമാ ജീവിതത്തിലെ വഴിത്തിരിവുകള്‍, ആവേശം നിറച്ച് മാഷപ്പ് വീഡിയോ

സുരേഷ് ഗോപിയുടെ ബര്‍ത്ത്‍ഡേ മാഷപ്പ് വീഡിയോയുമായി ലിന്റോ കുര്യൻ.

Suresh Gopi birthday video
Author
Kochi, First Published Jun 26, 2021, 10:10 AM IST

മലയാളത്തിന്റെ എക്കാലത്തെയും ആക്ഷൻ കിംഗാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ ജന്മദിനത്തില്‍ ലിന്റോ കുര്യൻ എഡിറ്റ് ചെയ്‍ത മാഷപ്പ് വീഡിയോ ആണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. താരങ്ങള്‍ അടക്കമുള്ളവര്‍ വീഡിയോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. സുരേഷ് ഗോപി ചിത്രങ്ങളുടെ ആവേശം ഒട്ടും ചോരാതെയാണ് വീഡിയോ തയ്യാറാക്കിയത്.

സ്വന്തം ശബ്‍ദ‍ത്തില്‍ ഡബ് ചെയ്യാൻ പറ്റാതിരുന്ന സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. വാശി കയറുകയും സ്വന്തം ശബ്‍ദം തന്നെ ഉപയോഗിക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നു സുരേഷ് ഗോപി. ഒടുവില്‍ സുരേഷ് ഗോപിയുടെ ഡയലോഗുകള്‍ക്കായി കേരളം കാത്തിരിക്കുന്ന അവസ്ഥയുണ്ടാകുന്നു. അങ്ങനെ സുരേഷ് ഗോപിയുടെ സിനിമാജിവിതത്തിലൂടെ കടന്നുപോകുന്നതാണ് വീഡിയോ.

സുരേഷ് ഗോപിയുടെ വാശിയും കഠിനാദ്ധ്വാനവുമെല്ലാം വീഡിയോയില്‍ അതിന്റെ ആവേശമൊട്ടും ചോരാതെയുണ്ട്.

സുരേഷ് ഗോപിയുടെ സിനിമ ജീവിതത്തിലെ വഴിത്തിരിവുകളും പറയുന്ന വീഡിയോ അദ്ദേഹത്തിന് അര്‍ഹിക്കുന്ന ജന്മദിന സമ്മാനമായി മാറുന്നു.

Follow Us:
Download App:
  • android
  • ios