സുരേഷ് ഗോപിയെ നായകനാക്കി മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. 

റഞ്ഞ വാക്ക് പാലിച്ച് നടൻ സുരേഷ് ​ഗോപി(Suresh Gopi ). പുതിയ സിനിമകളുടെ അഡ്വാൻസിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്ര കലാകാരന്മാരുടെ സംഘടനയ്ക്ക് കൈമാറുമെന്ന വാക്കാണ് നടൻ പാലിച്ചിരിക്കുന്നത്. ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ അഡ്വാൻസ് തുകയിൽ നിന്നും രണ്ട് ലക്ഷം കൈമാറിയതായി സുരേഷ് ​ഗോപി തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചു. 

മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനാണ്(എംഎഎ) സുരേഷ് ​ഗോപി തുക കൈമാറിയത്. ഇതിന്റെ ചെക്കിന്റെ ഫോട്ടോയും സുരേഷ് ​ഗോപി പങ്കുവച്ചു. പോസ്റ്റിന് താഴെ നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളും ആശംസയുമായും രം​ഗത്തെത്തുന്നത്. ഈ ഓണക്കാലത്താണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാർക്ക് സഹായം നൽകുമെന്ന് പ്രഖ്യാപിച്ചത്.

സുരേഷ് ഗോപിയെ നായകനാക്കി മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. രണ്ട് ദിവസം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന് പോസ്റ്ററിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. 'ഇനി ഉയർത്തെഴുന്നേല്പിന്റെ കാലം' എന്ന ടാ​ഗോടെയാണ് പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്.

അതേസമയം, ജോഷി സംവിധാനം ചെയ്യുന്ന പാപ്പനാണ് സുരേഷ് ​ഗോപിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായ പാപ്പന്റെ രണ്ടാം ഷെഡ്യൂള്‍ ഡിസംബർ 13ന് ആരംഭിച്ചിരുന്നു. പിന്നാലെ ജനുവരിയിൽ ചിത്രീകരണവും പൂർത്തിയാക്കി. തലമുറകളുടെ സംഗമം കൂടിയാണ് പാപ്പൻ. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ.

പ്രേംനസീറിന്റെ ലൈല കോട്ടേജ് വിൽക്കില്ല; വാർത്തകൾ നിഷേധിച്ച് മകൾ റീത്ത

തിരുവനന്തപുരം : പ്രേംനസീറിന്‍റെ ചിറയൻകീഴ് വീട്(Prem Nazir House) കുടുംബം വിൽക്കുന്നു എന്ന വാർത്തകൾ നിഷേധിച്ച് മകൾ റീത്ത. വീട് നവീകരിച്ച് കുടുംബം തന്നെ സംരക്ഷിക്കുമെന്ന് റീത്ത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർക്കാരിന് സ്മാരകത്തിനായി വീട് വിട്ട് നൽകാൻ താത്പര്യമില്ലെന്നും ഇളയമകളായ റീത്ത അറിയിച്ചു.

റീത്തയുടെ വാക്കുകൾ

ഞങ്ങൾ വീട് വിൽക്കാൻ തീരുമാനിച്ചിട്ടില്ല. സ്കൂളിനൊക്കെ ഞങ്ങൾ നേരത്തെ വാടകയ്ക്ക് കൊടുത്തിരുന്നു. അതവര് നാശമാക്കിയപ്പോൾ അതും ഞങ്ങൾ നിർത്തി. ആർക്കും കൊടുക്കുന്നില്ല ഞങ്ങൾ ഇടയ്ക്ക് പോയി ക്ലീൻ ചെയ്യും വരും. കൃഷിയൊക്കെ ചെയ്യുന്നുണ്ട്. ഇടയ്ക്ക് വീട് വിൽക്കുന്നുണ്ടോ എന്ന് ചോദിച്ച് ഒരാൾ വന്നിരുന്നു. അവർക്ക് ഈ വീട് ഓഫീസായൊക്കെ ഉപയോ​ഗിക്കണമെന്നും പറഞ്ഞു. മോളോട് വിളിച്ച് ചോദിച്ചപ്പോൾ വേണ്ടാന്ന് പറഞ്ഞു. അവരോടും ഞാൻ അക്കാര്യം പറഞ്ഞു. അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഈ വാർത്ത ഞാൻ കാണുന്നത്. മകൾ രേഷ്മയുടെ പേരിലാണ് ഇപ്പോൾ വീട്. വീട് വിൽക്കുന്നുണ്ടോ വാടകയ്ക്ക് കൊടുക്കുന്നുണ്ടോ എന്ന് മകളോട് ചോദിച്ചിരുന്നു. വീട് കൊടുക്കുന്നില്ലെന്നായിരുന്നു മറുപടി. രണ്ട് മൂന്ന് വർഷം കഴിയുമ്പോൾ അവർ നാട്ടിലെത്തും. വന്നശേഷം വീട് നവീകരിക്കും. ശേഷം അവരുടെ ഹോളിഡേ ഹൗസ് ആയി ഉപയോ​ഗിക്കും. ആ വീട് കെട്ടിത്തീർന്നപ്പോഴാണ് ഞാൻ ജനിച്ചത്. ഡാഡി ഇവിടെ വരുമ്പോൾ അവിടയെ താമസിക്കുമായിരുന്നുള്ളൂ. കൂടുതലും മദ്രാസിലായിരുന്നു. സർക്കാരിനും വീട് വിട്ട് നൽകില്ല. ഇക്കാര്യവും പറഞ്ഞ് ആരും എന്നെ സമീപിച്ചിട്ടുമില്ല.