Asianet News MalayalamAsianet News Malayalam

'തൃശ്ശൂര്‍ അങ്ങ് എടുത്തോ' ? സുരേഷ് ഗോപിയുടെ 'ഗരുഡന്‍' തൃശ്ശൂരില്‍ എത്ര പേര്‍ കണ്ടിരിക്കും; കണക്കുകള്‍ ഇങ്ങനെ.!

ഒക്ടോബർ മൂന്നിന് ആണ് ​ഗരുഡൻ റിലീസ് ചെയ്തത് ഇതുവരെ തീര്‍ത്തും ദൃഢമായ പ്രകടനമാണ് ചിത്രം നടത്തിയിരിക്കുന്നത്.

suresh gopi garudan box office perfomance in trissur vvk
Author
First Published Nov 7, 2023, 7:37 PM IST

തൃശ്ശൂര്‍: കൊച്ചി: സുരേഷ് ഗോപി,  ബിജു മേനോന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ഗരുഡന്‍ കേരളത്തിലെ തീയറ്ററുകളില്‍ കുതിപ്പ് തുടരുകയാണ് ഇന്ത്യൻ ഫിലിം ട്രേഡ് പോർട്ടൽ സാക്‌നിൽക് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ 6.25 കോടിയാണ് നാല് ദിവസങ്ങളില്‍ നേടിയത്. തിങ്കളാഴ്ച കളക്ഷനില്‍ സ്വഭാവിക ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍ എന്ന പതിവ് ഗരുഡന്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. 

ഒക്ടോബർ മൂന്നിന് ആണ് ​ഗരുഡൻ റിലീസ് ചെയ്തത് ഇതുവരെ തീര്‍ത്തും ദൃഢമായ പ്രകടനമാണ് ചിത്രം നടത്തിയിരിക്കുന്നത്. സമീപകാല ആനുകാലി സംഭവങ്ങളുടെ പാശ്ചത്തലത്തില്‍ ബോക്സോഫീസില്‍ സുരേഷ് ഗോപി നായകനായ ഗരുഡന്‍റെ പ്രകടനം ഏറെ പ്രധാന്യത്തോടെ വീക്ഷിക്കുന്നുണ്ട്. തിങ്കളാഴ്ച ഗരുഡന്‍റെ തീയറ്റര്‍ ഒക്യൂപെന്‍സി 23.22 ശതമാനം ആയിരുന്നു.

അതേ സമയം സുരേഷ് ഗോപി രാഷ്ട്രീയ പോരാട്ടത്തിനിറങ്ങുന്ന തൃശ്ശൂരിലെ ചിത്രത്തിന്‍റെ നാല് ദിവസത്തെ ഒക്യൂപെന്‍സി കണക്കുകളും ഇന്ത്യൻ ഫിലിം ട്രേഡ് പോർട്ടൽ സാക്‌നിൽക് പുറത്തുവിട്ടിട്ടുണ്ട്. ഇത് പ്രകാരം തൃശ്ശൂരില്‍ റിലീസ് ദിവസം ഗരുഡന്‍റെ 43 ഷോകളാണ് നടന്നത്. മൊത്തം ഒക്യുപെന്‍സി 27 ശതമാനം ആയിരുന്നു. ഇതില്‍ മോണിംഗ് ഷോയില്‍ 15 ശതമനമായിരുന്നു ഒക്യൂപെന്‍, ആഫ്റ്റര്‍ നൂണ്‍ ഷോയില്‍ ഇത് 10 ശതമാനമായി കുറഞ്ഞെങ്കിലും, ഈവനിംഗ് ഷോയിലും, നൈറ്റ് ഷോയിലും ഇത് യഥാക്രമം 26 ശതമാനം, 57 ശതമാനം എന്നിങ്ങനെ വര്‍ദ്ധിച്ചു. 

മികച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഗരുഡന്‍ തൃശ്ശൂരില്‍ രണ്ടാം ദിനം ഒക്യൂപെന്‍സി വര്‍ദ്ധിപ്പിച്ചു. 37 ശതമാനമായിരുന്നു ഒക്യൂപെന്‍സി. മോണിംഗ് ഷോ 20 ശതമാനം, ആഫ്റ്റര്‍ നൂണ്‍ ഷോ 20 ശതമാനം, ഈവനിംഗ് ഷോ 43 ശതമാനം, നൈറ്റ് ഷോ 65 ശതമാനം എന്ന നിലയിലാണ് ഗരുഡന് ആളുകള്‍ കയറിയത്. മൊത്തം 45 ഷോകളാണ് ശനിയാഴ്ച ചിത്രത്തിന് തൃശ്ശൂരിലെ തീയറ്ററുകളില്‍ ഉണ്ടായിരുന്നത്. 

മൂന്നാം ദിനത്തില്‍ എത്തിയപ്പോള്‍ ആദ്യത്തെ ഞായറാഴ്ച വന്‍ രീതിയില്‍ തൃശ്ശൂരിലെ  ആളുകള്‍ ഗരുഡന്‍ കാണാന്‍ കയറുന്നത് കൂടിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത് ഞായറാഴ്ച തൃശ്ശൂരിലെ സുരേഷ് ഗോപി ചിത്രത്തിന്‍റെ മൊത്തം ഒക്യൂപെന്‍സി 66.50 ശതമാനം ആയിരുന്നു. 44 ഷോകളാണ് നടന്നത്. ഒരോ ഷോയായി തിരിച്ചാല്‍ മോണിംഗ് ഷോ 61, ആഫ്റ്റര്‍ നൂണ്‍ ഷോ 48, ഈവനിംഗ് ഷോ 81, നൈറ്റ് ഷോ 76 ശതമാനം എന്ന നിലയില്‍ മികച്ച രീതിയില്‍ ആളുകള്‍ ഗരുഡന്‍ കാണാന്‍ എത്തി.

ചിത്രത്തിന്‍റെ ആദ്യ മണ്‍ഡേ ടെസ്റ്റില്‍ എന്നാല്‍ സ്വഭാവിക ഇടിവ് ചിത്രത്തിന് ആളുകള്‍ കയറുന്നതില്‍ സംഭവിച്ചതായി കാണാം. തിങ്കളാഴ്ച ചിത്രത്തിന്‍റെ തൃശ്ശൂരിലെ ഒക്യൂപെന്‍സി 21.75 ശതമാനം ആയിരുന്നുയ 43 ഷോകളാണ് നടന്നത്.  അതിന്‍ മോണിംഗ് ഷോ 12 ശതമാനം, ആഫ്റ്റര്‍ നൂണ്‍ ഷോ 14 ശതമാനം, ഈവനിംഗ് ഷോ 27 ശതമാനം, നൈറ്റ് ഷോ 34 ശതമാനം എന്ന രീതിയിലാണ് കണക്കുകള്‍. 

എന്തായാലും കേരള ബോക്സോഫീസില്‍ മൊത്തത്തില്‍ ലഭിക്കുന്ന പൊസറ്റീവ് മൌത്ത് പബ്ലിസിറ്റി തൃശ്ശൂരിലും ചിത്രത്തെ വിജയത്തിലേക്ക് അടുപ്പിക്കുന്നുവെന്ന് കണക്കുകളില്‍ നിന്നും വ്യക്തമാണ്. നവാ​ഗതനായ അരുൺ വർമയാണ് സംവിധാനം. സുരേഷ് ​ഗോപി, ബിജു മേനോൻ എന്നിവർക്ക് ഒപ്പം തലൈവാസൽ വിജയ്, സിദ്ദിഖ്, അഭിരാമി, നിഷാന്ത് സാ​ഗർ തുടങ്ങി ഒട്ടനവധി താരങ്ങളും പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. 

ലിയോയിലെ പാര്‍ത്ഥിപന്‍റെ കഫേയിലെ ഫോണ്‍പേ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്തപ്പോള്‍ സംഭവിച്ചത്; വൈറലായി വീഡിയോ

ആരാണ് അമല പോള്‍ വിവാഹം കഴിച്ച ജഗത് ദേശായി? ഭര്‍ത്താവിന്‍റെ പ്രിയപ്പെട്ട സവിശേഷത വെളിപ്പെടുത്തി അമല.!

Asianet News Live
 

Follow Us:
Download App:
  • android
  • ios