Asianet News MalayalamAsianet News Malayalam

ആരാണ് അമല പോള്‍ വിവാഹം കഴിച്ച ജഗത് ദേശായി? ഭര്‍ത്താവിന്‍റെ പ്രിയപ്പെട്ട സവിശേഷത വെളിപ്പെടുത്തി അമല.!

കൊച്ചി ഗ്രാൻഡ് ഹയാത്തില്‍ വെച്ചാണ് വിവാഹം എന്നാണ് വരൻ ജഗത് ദേശായി പങ്കുവെച്ച ഫോട്ടോകളില്‍ നിന്നും വ്യക്തമായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് എത്തിയത്. 

amala paul reveled husband Jagat Desai favourite attitude and what is amala paul new husband doing vvk
Author
First Published Nov 7, 2023, 3:58 PM IST

കൊച്ചി: കഴിഞ്ഞ ഞായറാഴ്ചയാണ് നടി അമലാ പോള്‍ വിവാഹിതയായത്. ഗുജറാത്ത് സ്വദേശിയായ ജഗത് ദേശായിയാണ് വരൻ. അമലാ പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പുറത്തും വരും വരെ അമല ജഗത് ദേശായി ബന്ധം ലോകത്തിന് അറിയില്ലായിരുന്നു. ഇതോടെയാണ് അമലാ പോള്‍ വീണ്ടും വിവാഹിതയാകുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായത്.

കൊച്ചി ഗ്രാൻഡ് ഹയാത്തില്‍ വെച്ചാണ് വിവാഹം എന്നാണ് വരൻ ജഗത് ദേശായി പങ്കുവെച്ച ഫോട്ടോകളില്‍ നിന്നും വ്യക്തമായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് എത്തിയത്. രണ്ട് ഹൃദയങ്ങള്‍, ഇനി ഒരുമിച്ചെന്നാണ് ഫോട്ടോകള്‍ പങ്കുവെച്ച് ജഗത് ദേശായി എഴുതിയിരിക്കുന്നത്. ഇനി ജീവിത കാലം മുഴുവൻ തന്റെ സ്‍ത്രീയുമായി കൈകള്‍ കോര്‍ത്ത് നടക്കുന്നു എന്നും ജഗത് ദേശായി പങ്കുവെച്ചു. ഒട്ടേറെ പേരാണ് അമലയ്‍ക്കും ജഗത്തിനും ആശംസകള്‍ നേര്‍ന്നത്.

ഗോവയില്‍ റിസോര്‍ട്ട് നടത്തുന്ന ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് സൂറത്ത് സ്വദേശിയായ ജഗത് ദേശായി. സിനിമ രംഗവുമായി ഇദ്ദേഹത്തിന് ബന്ധമൊന്നും ഇല്ല. ഇപ്പോഴിതാ തന്‍റെ ഭര്‍ത്താവിന്‍റെ സ്വഭാവം വെളിപ്പെടുത്തിയിരിക്കുകയാണ് അമല പോള്‍. ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അമലപോള്‍ തന്‍റെ ഭര്‍ത്താവിന്‍റെ ഒരു ഇഷ്ടപ്പെട്ട സ്വഭാവം വെളിപ്പെടുത്തിയത്. അതും നേരിട്ടല്ല. 

ടോം ആൻഡ് ജെറി എന്ന ലോക പ്രശസ്ത കാർട്ടൂണിലെ ജെറിയും ട്വീറ്റി എന്ന താറാവ് കുഞ്ഞും തമ്മിലുള്ള സംഭാഷണം നടക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് ജഗതിനെ ടാഗ് ചെയ്തിട്ടുണ്ട് അമല. ജെറിയോട് നിർത്താതെ പരിഭവം പറയുന്ന താറാവ് കുഞ്ഞ് ട്വീറ്റിയാണ് ഈ വീഡിയോയിൽ ഉള്ളത്. എന്ത് പറഞ്ഞാലും അത് ക്ഷമയോടെ കേട്ടിരിക്കുന്ന ആളാണ് ജഗത് എന്ന  സൂചനയാണ് ഇതിലൂടെ അമല നല്‍കുന്നത്. ഒപ്പം തന്നെ ഈ സ്റ്റോറി ജഗത് പങ്കുവച്ചിട്ടും ഉണ്ടായിരുന്നു. എന്തായാലും ഇരുവരും മെയ്ഡ് ഫോര്‍ ഈച്ച് അതര്‍ ആണെന്നാണ് ഈ സ്റ്റോറി കണ്ട ആരാധകര്‍ പറയുന്നത്. 

അമലാ പോള്‍ നേരത്തെ തമിഴ് സംവിധായകൻ എ എല്‍ വിജയ്‍യുമായി പ്രണയത്തിലാകുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്‍തത് വൻ ചര്‍ച്ചയായി മാറിയിരുന്നു. നടി അമലാ പോളിന്റെയും വിജയ്‍യുടെയും വിവാഹം 2014ലായിരുന്നു നടന്നത്.

2017ല്‍ അമലാ പോളും വിജയ്‍യും വിവാഹ മോചനം നേടുകയും ചെയ്‍തത്. അക്കാലത്ത് വിജയ്‍യുടെ കുടുംബം താരത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. വിവാദങ്ങളില്‍ അമല ഒന്നും പ്രതികരിച്ചിരുന്നില്ല. പിന്നീട് അമലാ പോള്‍ നിരവധി സിനിമകളില്‍ വേഷമിടുകയും ചെയ്‍തു. കൈതി എന്ന ഹിറ്റ് തമിഴ് ചിത്രത്തിന്റെ റീമേക്കായ ഭോലായിലാണ് നടി അമലാ പോള്‍ വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.

'നുണക്കുഴി'യുമായി ബേസിൽ ജീത്തു ജോസഫ് കൂട്ട്കെട്ട്; ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു

'നീ എപ്പോഴും ഒരത്ഭുതമായി തോന്നുന്നു', വേദികയോട് സിദ്ധുവിന്‍റെ കളിതമാശ.!

​​​​​​​Asianet News Live

 

Follow Us:
Download App:
  • android
  • ios