Asianet News MalayalamAsianet News Malayalam

ത്രില്ലടിപ്പിക്കാന്‍ വീണ്ടും സുരേഷ് ഗോപി; പ്രഖ്യാപനം നാളെ

ഗൗതം വസുദേവ് മേനോൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരും ഒപ്പം

suresh gopi new movie sg 257 title announcement on new year day sanal v devan nsn
Author
First Published Dec 31, 2023, 4:55 PM IST

സുരേഷ് ഗോപിയെ നായകനാക്കി സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് പുതുവര്‍ഷ ദിനത്തില്‍ പ്രഖ്യാപിക്കും. ജനുവരി 1 വൈകിട്ട് 7 മണിക്ക് ചിത്രത്തിന്‍റെ ടൈറ്റില്‍ ലോഞ്ച് ചെയ്യും. സുരേഷ് ഗോപി അഭിനയിക്കുന്ന 257-ാമത്തെ ചിത്രമാണിത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഡിസംബര്‍ പകുതിയോടെ കൊച്ചിയില്‍ ആരംഭിച്ചിരുന്നു. 

കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് സനൽ വി ദേവൻ. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നീ ബാനറുകളില്‍ വിനീത് ജയ്നും സഞ്ജയ് പടിയൂരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗൗതം വസുദേവ് മേനോൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്നു. ഇവർക്ക് പുറമെ മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കഥ ജിത്തു കെ ജയൻ, മനു സി കുമാർ, തിരക്കഥ മനു സി കുമാർ, ചായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിളളി, എഡിറ്റിംഗ് മൺസൂർ മുത്തുട്ടി, കലാസംവിധാനം സുനിൽ കെ ജോർജ്, വസ്ത്രാലങ്കാരം നിസ്സാർ റഹ്‍മത്ത്, മേക്കപ്പ് റോണെക്സ് സേവ്യർ, ലൈൻ പ്രൊഡ്യൂസർ ആര്യൻ സന്തോഷ്, പ്രൊഡക്ഷൻ കൺട്രോടോളർ പൗലോസ് കുറുമുറ്റം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അഭിലാഷ്‌ പൈങ്ങോട്. അങ്കമാലി, കാലടി ഭാഗങ്ങളിലായാണ് ചിത്രീകരണം. പിആര്‍ഒ വാഴൂര്‍ ജോസ്, ഫോട്ടോ നവീൻ. 

2023 ല്‍ പുറത്തെത്തിയ സുരേഷ് ഗോപിയുടെ ഒരേയൊരു ചിത്രം ഗരുഡന്‍ ആയിരുന്നു. ചിത്രം മികച്ച അഭിപ്രായവും കളക്ഷനും നേടിയിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് രചന നിര്‍വ്വഹിച്ച ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അരുണ്‍ വര്‍‌മ്മ ആയിരുന്നു. 

ALSO READ : വ്യായാമം പറ്റാത്ത സാഹചര്യത്തില്‍ എടുത്ത '4 ഡി' തീരുമാനം; മോഹന്‍ലാല്‍ 'വാലിബനാ'യതിനെക്കുറിച്ച് ട്രെയ്‍നര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios