മലയാളത്തില്‍ ഒട്ടേറെ സിനിമകളില്‍ സുരേഷ് ഗോപിയും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയും സുരേഷ് ഗോപിയും കിംഗ് ആൻഡ് കമ്മിഷണര്‍ എന്ന സിനിമയിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഇരുവരും ഒന്നിച്ചഭിനയിക്കുന്നുവെന്ന് ഇടയ്‍ക്ക് വാര്‍ത്തകള്‍ ഉണ്ടാകാറുമുണ്ട്. മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ചുള്ള ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച. സുരേഷ് ഗോപി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

മമ്മൂക്കയോടൊപ്പം എന്ന് എഴുതിയാണ് സുരേഷ് ഗോപി ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. നടി ഭാമയുടെ വിവാഹ വിരുന്നിന് എത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ കണ്ടത്. സുരേഷ് ഗോപി ഭാര്യ രാധികയ്‍ക്കും മകള്‍ ഭവ്‍നിക്കും ഒപ്പമാണ് ചടങ്ങിന് എത്തിയത്. വ്യവസായിയായ അരുണാണ് ഭാമയുടെ വരൻ. നിവേദ്യം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ഭാമ മലയാളത്തിനു പുറമേ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്.