അതേ സമയം  പ്രധാനമന്ത്രി വീണ്ടും തൃശൂരിൽ എത്തിയേക്കും. ജനുവരി 17 ന് ഗുരുവായൂരിൽ നരേന്ദ്രമോദി എത്തിയേക്കും.സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് വരവ്.

തൃശ്ശൂര്‍: അടുത്തിടെ ബിജെപി സംഘടിപ്പിച്ച പരിപാടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയിരുന്നു. അവിടെ വച്ച് മോദിയെ സന്ദര്‍ശിച്ച അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് സുരേഷ് ഗോപിയുടെ മകനായ മാധവ്. ഇന്‍സ്റ്റഗ്രാമിലാണ് സുരേഷ് ഗോപിയുടെ മകന്‍ പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. 

അത്തരമൊരു അവിശ്വസനീയമായ പ്രഭാവലയത്തിന്‍റെ മുന്നില്‍ നില്‍ക്കുന്നത് തികച്ചും ആവേശകരമായ കാര്യമാണ് എന്ന് മാധവ് എഴുതുന്നു. മാധവിന്‍റെ ചുമലില്‍ മോദി കൈവയ്ക്കുന്ന ചിത്രമാണ് മാധവ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

View post on Instagram

അതേ സമയം പ്രധാനമന്ത്രി വീണ്ടും തൃശൂരിൽ എത്തിയേക്കും. ജനുവരി 17 ന് ഗുരുവായൂരിൽ നരേന്ദ്രമോദി എത്തിയേക്കും.സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് വരവ്.സുരക്ഷ ക്രമീകരണങ്ങൾ സംബന്ധിച്ച് കേരള പൊലീസിനോട് കേന്ദ്രം റിപ്പോർട്ട് തേടി.ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാഡ് പൊലീസ് പരിശോധിച്ചു.സുരക്ഷ സംബന്ധിച്ച് കേരള പൊലീസ് ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകും.

സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയാണ് ജനുവരി 17ന് ഗുരുവായൂര്‍ വച്ച് വിവാഹിതയാകുന്നത്. ശ്രേയസ്സ് മോഹൻ ആണ് വരൻ. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടിൽ വച്ച് കഴിഞ്ഞ വര്‍ഷം നടന്നിരുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ്സ് ബിസിനസ്സുകാരനാണ്. 

YouTube video player

യാഷിന്‍റെ ജന്മദിനത്തിന് ബാനര്‍ കെട്ടാന്‍ കയറിയ മൂന്ന് ആരാധകര്‍ക്ക് ദാരുണാന്ത്യം

'അവര്‍ എന്നെ ട്രോളുമോ എന്ന് ഭയപ്പെട്ടു': അന്നത്തെ ഭയം തുറന്ന് പറഞ്ഞ് വിജയ് സേതുപതി