വിവാദങ്ങളെ മറികടന്നാണ് സുരേഷ് ഗോപിയുടെ 250-ാം ചിത്രമായ 'ഒറ്റക്കൊമ്പന്‍' ടൈറ്റില്‍ പ്രഖ്യാപനത്തിലേക്ക് എത്തിയത്. ഒക്ടോബര്‍ 26നാണ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിക്കപ്പെട്ടത്. 

സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പന്‍റെ' ചിത്രീകരണം ആരംഭിക്കുന്നു. സുരേഷ് ഗോപിയും ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടവുമാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ഒപ്പം പങ്കുവച്ചിരിക്കുന്ന ചിത്രത്തില്‍ കഥാപാത്രത്തിന്‍റെ ഗെറ്റപ്പിലാണ് സുരേഷ് ഗോപി.

"ഇന്നലെ മകരദീപം തെളിഞ്ഞു. എല്ലാവരുടെയും അനുഗ്രഹാശംസകളോടെ ഒറ്റക്കൊമ്പന്‍റെ തേരോട്ടം തുടങ്ങുന്നു!", സുരേഷ് ഗോപി കുറിച്ചു. "തിയറ്ററുകള്‍ വീണ്ടും തുറന്ന, ഇന്‍ഡസ്ട്രിക്ക് അതിന്‍റെ ജീവശ്വാസം തിരികെ ലഭിച്ച ഈ സന്ദര്‍ഭത്തില്‍ സുരേഷ് ഗോപി നായകനാവുന്ന എന്‍റെ സ്വപ്ന പദ്ധതി ഒറ്റക്കൊമ്പന്‍ ആരംഭിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അറിയിക്കുന്നു. ദൈവാനുഗ്രഹത്താല്‍ സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും", ടോമിച്ചന്‍ മുളകുപാടം ഫേസ്ബുക്കില്‍ കുറിച്ചു.

വിവാദങ്ങളെ മറികടന്നാണ് സുരേഷ് ഗോപിയുടെ 250-ാം ചിത്രമായ 'ഒറ്റക്കൊമ്പന്‍' ടൈറ്റില്‍ പ്രഖ്യാപനത്തിലേക്ക് എത്തിയത്. ഒക്ടോബര്‍ 26നാണ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിക്കപ്പെട്ടത്. പ്രധാന ഷെഡ്യൂള്‍ ഇനിയും ആരംഭിച്ചിട്ടില്ലെങ്കിലും ചിത്രത്തിനുവേണ്ടി ഒരു പെരുന്നാള്‍ രംഗം ഒരു വര്‍ഷം മുന്‍പ് ചിത്രീകരിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ എട്ടിനായിരുന്നു അത്. പാലാ ജൂബിലി പെരുന്നാളിന്‍റെ ദൃശ്യങ്ങളാണ് അന്ന് ചിത്രീകരിച്ചത്. ഷിബിന്‍ ഫ്രാന്‍സിസ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഷാജി കുമാര്‍ ആണ്. സംഗീത സംവിധാനം ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍. ഓഡിയോഗ്രഫി എം ആര്‍ രാജകൃഷ്‍ണന്‍. നിഥിന്‍ രണ്‍ജി പണിക്കരുടെ 'കാവലി'നു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രമായിരിക്കും 'ഒറ്റക്കൊമ്പന്‍'