സുരേഷ് ഗോപിയുടെ മകള്‍ക്ക് ആശംസയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആരാധകരും.

മലയാളത്തിന്റെ പ്രിയനടൻ സുരേഷ് ഗോപിയുടെ മകളാണ് ഭാഗ്യ. യുബിസിയില്‍ നിന്ന് ബിരുദം നേടിയതിന്റെ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ ഭാഗ്യ സുരേഷ്. ഭാഗ്യ പങ്കുവെച്ച ബിരുദദാന ചടങ്ങിന്റെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയുമാണ്. കേരള സാരി ധരിച്ചാണ് ബിരുദദാന ചടങ്ങിന് ഭാഗ്യ എത്തിയത്.

പരേതയായ ലക്ഷ്‍മി സുരേഷ്, നടൻ ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് സുരേഷ് ഗോപിയുടെ മക്കള്‍. സുരേഷ് ഗോപിയുടെ മകൻ മാധവും സിനിമയിലേക്ക് 'കുമ്മാട്ടികളി'യിലൂടെ എത്തുകയാണ്. സുരേഷ് ഗോപിയുടേതായി 'ഗരുഡൻ' എന്ന ചിത്രമാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ബിജു മേനോനും ഒരു പ്രധാന കഥാപാത്രമായി വേഷമിടുന്നു.

View post on Instagram

അരുണ്‍ വര്‍മയാണ് ചിത്രത്തിന്റെ സംവിധാനം. ലീഗല്‍ ത്രില്ലര്‍ സ്വാഭവത്തിലുള്ള ഒരു ചിത്രമാണ് 'ഗരുഡൻ'. മിഥുൻ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജര്‍ രവി, നിഷാന്ത് സാഗര്‍, ജയ്‍സ് ജോയ്‍സ്, രഞ്‍ജിത്ത് കാങ്കോല്‍, രഞ്‍ജിനി, മാളവിക എന്നിവരും വേഷമിടുന്ന 'ഗരുഡന്റെ' കഥ ജിനേഷ് എം, സംഗീതം ജേക്‍സ് ബിജോയ്, കലാസംവിധാനം അനീസ് നാടോടി, മേക്കപ്പ് റോണക്സസ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈൻ സ്റ്റെഫി സേവ്യര്‍ പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരാണ്.

സുരേഷ് ഗോപി ചിത്രമായി ഒടുവിലെത്തിയത് 'മേം ഹൂം മൂസ'യാണ്. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ദില്ലി, ജയ്‍പൂർ, പുഞ്ച്, വാഗാ ബോർഡർ, എന്നിവിടങ്ങളിലായാണ് ഉത്തരേന്ത്യൻ രംഗങ്ങൾ ചിത്രീകരിച്ചത്. കോൺഫിഡന്റ് ഗ്രൂപ്പ്, ആന്റ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ഡോ. സി ജെ റോയ്, തോമസ് തിരുവല്ല എന്നിവർ ചിത്രം നിർമ്മിച്ചിരിക്കുന്നു.
ദില്ലി, ജയ്‍പൂർ, പുഞ്ച്, വാഗാ ബോർഡർ, എന്നിവിടങ്ങളിലായാണ് ഉത്തരേന്ത്യൻ രംഗങ്ങൾ ചിത്രീകരിച്ചത്. വിഷ്‍ണു നാരായണൻ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.

Read More: 'സിദ്ധാര്‍ഥിനൊപ്പം ഒരു ഫോട്ടോ എടുക്കട്ടേ'? പാപ്പരാസിക്ക് നടി അദിതി നല്‍കിയ മറുപടി

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

YouTube video player