മലയാള സിനിമയിലെ തർക്കം രൂക്ഷമാകുന്നു. നിർമ്മാതാക്കളായ ആന്റണി പെരുമ്പാവൂരും സുരേഷ് കുമാറും തമ്മിലുള്ള തർക്കം മുറുകുന്നു. സമരം തീരുമാനിച്ചത് ഒറ്റയ്ക്കല്ലെന്നും സംഘടനകൾ കൂട്ടായ തീരുമാനമാണെന്നും സുരേഷ് കുമാർ പറഞ്ഞു.

തിരുവനന്തപുരം: മലയാള സിനിമ സംഘടനയിലെ തർക്കം അതി രൂക്ഷമായി തുടരുന്നു. നിർമാതാവ് ആന്റണി പെരുമ്പാവൂര്‍ ഉയര്‍ത്തിയ വിമർശനത്തിന് നിർമാതാവ് സുരേഷ്‌കുമാർ രൂക്ഷമായി പ്രതികരിച്ചു. സമരം തീരുമാനിച്ചത് ഒറ്റക്കല്ലെന്നും സംഘടനകൾ കൂട്ടമായി തീരുമാനിച്ചതാണെന്നും സുരേഷ് കുമാർ പറഞ്ഞു. ആന്റണി യോഗങ്ങളിൽ വരാറില്ല. ഇതുമായി ബന്ധപ്പെട്ട മിനിട്സ് പരിശോധിക്കാമെന്നും സുരേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു

അസോസിയേഷന്‍റെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഒറ്റയ്ക്ക് ഈ തീരുമാനം എടുക്കാന്‍ സാധിക്കില്ല. കുറേക്കാലമായി ചര്‍ച്ചകള്‍ ചെയ്ത് തീരുമാനിച്ച ശേഷം ഫെഫ്ക അടക്കം മറ്റ് സംഘടനകളുമായി ചേര്‍ന്നാണ് ഇത്തരം ഒരു തീരുമാനം എടുത്തത്. എല്ലാ ആള്‍ക്കാരുമായി കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ യോഗം ചേര്‍ന്നാണ് തീരുമാനിച്ചത്. അതിന്‍റെ മിനുട്സ് അടക്കം ഉണ്ട്. ഞാന്‍ ഒരു മണ്ടനല്ല, കുറേക്കാലമായി ഞാന്‍ ഈ രംഗത്ത്. 

ആന്‍റണി പെരുമ്പാവൂര്‍ സിനിമ കണ്ട് തുടങ്ങുന്ന കാലത്ത് സിനിമ എടുക്കാന്‍ തുടങ്ങിയ ആളാണ് ഞാന്‍. അത് കൊണ്ട് അത്തരം ഒരു മണ്ടത്തരം ഞാന്‍ കാണിക്കില്ല. 46 വര്‍ഷത്തോളമായി ഞാന്‍ സിനിമ രംഗത്ത്, ആന്‍റണിയെ ഞാന്‍ കാണാന്‍ തുടങ്ങിയിട്ടും വര്‍ഷങ്ങളായി. ആന്‍റണി മോഹന്‍ലാലിന്‍റെ അടുത്ത് വരുന്ന കാലം മുതല്‍ എനിക്ക് അറിയാം. ഞാന്‍ അങ്ങനെ വല്ലതും വിളിച്ചുപറയുന്ന വ്യക്തിയല്ല. 

ആന്‍റോ ജോസഫ് അസോസിയേഷനില്‍ നിന്നും മെയ് വരെ ലീവ് എടുത്തിരിക്കുകയാണ്. അതിനാലാണ് ഞാന്‍ ആ യോഗത്തില്‍ പ്രധാന സ്ഥാനത്ത് വന്നത്. ആന്‍റണി അസോസിയേഷന്‍റെ ഒരു യോഗത്തിനും വരാറില്ല. അതിനാല്‍ കാര്യങ്ങള്‍ അറിയില്ല അതാണ് പ്രശ്നം. അവരൊക്കെ വന്ന് സഹകരിച്ചാല്‍ അല്ലെ ഇതൊക്കെ അറിയാന്‍ സാധിക്കൂ.

എമ്പുരാനുമായി ഉത്തരവാദിത്വപ്പെട്ടവര്‍ എന്നോട് പറഞ്ഞതിനാലാണ് അതിന്‍റെ ബജറ്റിനെക്കുറിച്ച് പറഞ്ഞത്. പറഞ്ഞ കാര്യം പിന്‍വലിക്കണമെങ്കില്‍ ഞാന്‍ പിന്‍വലിച്ചേക്കാം. അപ്പുറത്ത് നില്‍ക്കുന്നത് മോഹന്‍ലാലാണ് വെറുതെ ഒരു പ്രശ്നം ഉണ്ടാക്കാന്‍ താല്‍പ്പര്യമില്ല. 

നൂറുകോടി ക്ലബ് എന്ന് പറഞ്ഞ് നടക്കുന്നത് അവസാനിപ്പിക്കണം. അത് ആന്‍റണിക്കും ബാധകമാണ്. കളക്ഷന്‍ എന്നാല്‍ ഷെയറാണ്, എന്‍റെ പോക്കറ്റില്‍ വരുന്ന പണം അല്ലെ എനിക്ക് പറയാന്‍ പറ്റൂ. അല്ലാതെ മൊത്തം കളക്ട് ചെയ്ത് സര്‍ക്കാറിന് പോകുന്നതും വിതരണക്കാരന് പോകുന്നതും എന്‍റെ കണക്കായി കാണാന്‍ പറ്റില്ലല്ലോ. 

YouTube video player

സിനിമ സമരത്തിൽ തർക്കം രൂക്ഷം; സമരം തീരുമാനിച്ചത് ഒറ്റക്കല്ല, ആന്റണി പെരുമ്പാവൂരിനെതിരെ സുരേഷ് കുമാർ

'എല്ലാം ഓകെ അല്ലേ അണ്ണാ'; ആന്‍റണി പെരുമ്പാവൂരിന് ഐക്യദാര്‍ഢ്യവുമായി പൃഥ്വിരാജ്