2016 ൽ പുറത്തിറങ്ങിയ 24 ആയിരുന്നു സൂര്യയുടേതായി അവസാനമായി വാണിജ്യ വിജയം സ്വന്തമാക്കിയ ചിത്രം.

സൂര്യയെ നായകനാക്കി ആർജെ ബാലാജി ഒരുക്കിയ കറുപ്പ് ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ബോക്സ്ഓഫീസിൽ പത്ത് വർഷങ്ങൾക്ക് ശേഷം ചലനം സൃഷ്ടിച്ച ചിത്രം കൂടിയായിരുന്നു കറുപ്പ്. 2016 ൽ പുറത്തിറങ്ങിയ 24 ആയിരുന്നു സൂര്യയുടേതായി അവസാനമായി വാണിജ്യ വിജയം സ്വന്തമാക്കിയ ചിത്രം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആഗോള കളക്ഷനായി 300 കോടിയലധികം ചിത്രം നേടുകയും ചെയ്തിരുന്നു. ആമസോൺ പ്രൈം വീഡിയോയിലൂടെ ജൂൺ 12 മുതലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. തമിഴിന് പുറമേ, മലയാളം തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സിനിമ ലഭ്യമാകുംസൂര്യയുടെയും ഇന്ദ്രന്സിന്റെയും മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. തൃഷ നായികയായി എത്തിയ ചിത്രത്തിൽ സായ് അഭ്യങ്കർ ആണ് സംഗീത സംവിധാനം നിർവഹിച്ചത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.

ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പിൽ എത്തുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. പി ആർ ഒ ആൻഡ് പ്രൊമോഷൻസ് പ്രതീഷ് ശേഖർ.