Asianet News MalayalamAsianet News Malayalam

തിയറ്ററുകളിലെ 'സ്ലീപ്പര്‍ഹിറ്റ്'; ആ ഹിന്ദി ചിത്രം തമിഴില്‍ എത്തിക്കാന്‍ സൂര്യ!

ഇപ്പോഴും തിയറ്ററുകളില്‍ കളിക്കുന്ന ചിത്രം

suriya sivakumar bought tamil remake rights of 12th fail hindi movie by vidhu vinod chopra 2d entertainment nsn
Author
First Published Nov 17, 2023, 4:23 PM IST

കരിയറില്‍ എക്കാലവും സൂക്ഷിച്ച് മാത്രം പ്രോജക്റ്റുകള്‍ തെരഞ്ഞെടുത്തിട്ടുള്ള ആളാണ് സൂര്യ. എന്നാല്‍ ഇടക്കാലത്ത് പരാജയങ്ങള്‍ തുടര്‍ച്ചയായി അദ്ദേഹത്തെ തേടിയെത്തിയിരുന്നു. എന്നാല്‍ സൂരറൈ പോട്ര്, ജയ് ഭീം, വിക്രത്തിലെ അതിഥിവേഷം തുടങ്ങിയവ സൂര്യയുടെ കോളിവുഡിലെ താരത്തിളക്കം തിരിച്ചെത്തിച്ചിരുന്നു. അദ്ദേഹത്തിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ എല്ലാം ഹൈപ്പ് ഉയര്‍ത്തുന്ന ചിത്രങ്ങളാണ്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് പുതിയൊരു ചിത്രം കൂടി എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഹിന്ദി ചിത്രത്തിന്‍റെ റീമേക്ക് ആണത്.

തിയറ്ററുകളില്‍ നിലവില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ബോളിവുഡ് ചിത്രം, വിക്രാന്ത് മസ്സേയെ നായകനാക്കി വിധു വിനോദ് ചോപ്ര രചനയും സംവിധാനവും നിര്‍വ്വഹിച്ച 12 ത്ത് ഫെയില്‍ എന്ന ചിത്രത്തിന്‍റെ തമിഴ് റീമേക്ക് അവകാശം സൂര്യയുടെ നിര്‍മ്മാണ കമ്പനിയായ 2ഡി എന്‍റര്‍ടെയ്ന്‍‍മെന്‍റ് വാങ്ങിയിരിക്കുന്നതായാണ് വിവരം. തിയറ്ററുകളില്‍ സ്ലീപ്പര്‍ഹിറ്റ് ആയി മാറിയിരിക്കുന്ന ചിത്രമാണിത്. ഒക്ടോബര്‍ 27 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം ഇതുവരെ നേടിയിരിക്കുന്നത് 35.65 കോടിയാണ്. 20 കോടി ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രമാണിത്.

ദരിദ്ര പശ്ചാത്തലത്തില്‍ നിന്ന് പഠിച്ചു വളര്‍ന്ന് ഐപിഎസ് ഓഫീസറായി മാറിയ മനോജ് കുമാര്‍ ശര്‍മ്മയുടെ യഥാര്‍ഥ ജീവിതത്തെ ആസ്പദമാക്കി അനുരാ​ഗ് പതക് രചിച്ച പുസ്തകത്തില്‍ ഊന്നിയാണ് വിധു വിനോദ് ചോപ്ര സിനിമ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ 2 ഡി എന്‍റര്‍ടെയ്ന്‍‍മെന്‍റില്‍ നിന്നും ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല. ചിത്രത്തില്‍ സൂര്യ അഭിനയിക്കുമോ എന്ന കാര്യവും വ്യക്തമല്ല. 2 ഡി എന്‍റര്‍ടെയ്ന്‍‍മെന്‍റ് നിര്‍മ്മിച്ച ഭൂരിഭാ​ഗം ചിത്രങ്ങളിലും സൂര്യ അഭിനയിച്ചിട്ടില്ല. അതേസമയം ശിവയുടെ സംവിധാനത്തില്‍ എത്തുന്ന പിരീഡ് ആക്ഷന്‍ ഡ്രാമ കങ്കുവയാണ് സൂര്യ നായകനായി അടുത്തതായി തിയറ്ററുകളിലെത്തുന്ന ചിത്രം.

ALSO READ : ഷൈജു ദാമോദരനെയും ഞെട്ടിക്കുന്ന കല്യാണി; 'ശേഷം മൈക്കില്‍ ഫാത്തിമ' റിവ്യൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios