പ്രദീപ് രംഗനാഥനൊപ്പം ദേവും മറ്റൊരു ആണ്‍കുട്ടിയും ഉള്ള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയ താരകുടുംബമാണ് നടൻ സൂര്യയുടേത്(Suriya). ഇപ്പോഴിതാ ഈ താരകുടുംബത്തിൽ നിന്നും ഒരാൾ കൂടി ബി​ഗ് സ്ക്രീനിൽ ചുവടുവയ്ക്കാൻഒരുങ്ങുകയാണ്. സൂര്യയുടെയും ജ്യോതികയുടെയും മകൻ ദേവ്(Dev) ആണ് സിനിമാരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നത്. സംവിധായകന്‍ പ്രദീപ് രംഗനാഥന്റെ ചിത്രത്തില്‍ ദേവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. പ്രദീപ് രംഗനാഥനൊപ്പം ദേവും മറ്റൊരു ആണ്‍കുട്ടിയും ഉള്ള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദേവിനോട് രംഗം വിശദീകരിക്കുന്ന പ്രദീപ് രംഗനാഥനാണ് ചിത്രത്തിലുളളത്. ഈ ചിത്രം സിനിമയുടെ ഭാഗമാണെന്നാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്ന് ടെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ദേവ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നുവെങ്കിലും ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ചിത്രം പ്രചരിച്ചതോടെ വീണ്ടും ഈ ചർച്ച സജീവമാകുകയാണ്. 

അതേസമയം, എതര്‍ക്കും തുനിന്തവന്‍ ആണ് സൂര്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പാണ്ടിരാജ് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. 'പസങ്ക', 'ഇത് നമ്മ ആള്', 'നമ്മ വീട്ടു പിള്ളൈ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പാണ്ടിരാജ്. വിനയ് റായ്, സത്യരാജ്, രാജ്‍കിരണ്‍, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്‍, ദേവദര്‍ശിനി, എം എസ് ഭാസ്‍കര്‍, ജയപ്രകാശ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ആര്‍ രത്നവേലു, എഡിറ്റിംഗ് റൂബന്‍, സംഗീതം ഡി ഇമ്മന്‍. സൂര്യയുടെ കരിയറിലെ 40-ാം ചിത്രം എന്ന പ്രത്യേകതയുമുണ്ട് എതര്‍ക്കും തുനിന്തവന്.

സിനിമയ്ക്ക് നിർമിച്ച വീടുകൾ മത്സ്യത്തൊഴിലാളികൾക്ക് നൽകി സൂര്യ; റിയൽ ഹീറോയെന്ന് ആരാധകർ

മിഴ് നടനാണെങ്കിലും മലയാളത്തിലും തെന്നിന്ത്യയിലെ ഇതര ഭാഷകളിലും നിരവധി ആരാധകരുള്ള താരമാണ് സൂര്യ(Suriya). അഭിനേതാവ് എന്നതിന് പുറമെ നിർമ്മാതാവിന്റെ വേഷത്തിലും താരം തിളങ്ങി കഴിഞ്ഞു. സുര്യ ചെയ്ത നിരവധി കാരുണ്യ പ്രവർത്തനങ്ങൾ പലവേളകളിലും പുറത്തുവന്നിട്ടുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. 

ബാല സംവിധാനം ചെയ്ത തന്റെ പുതിയ ചിത്രത്തിനുവേണ്ടി നിർമിച്ച വീടുകൾ മത്സ്യത്തൊഴിലാളികൾക്ക് നൽകിയിരിക്കുകയാണ് താരം. കന്യാകുമാരിയിൽ വലിയ സെറ്റൊരിക്കിയാണ് വീടുകൾ നിർമ്മിച്ചത്. ഈ വീടുകളാണ് മത്സ്യത്തൊഴിലാളികൾക്ക് സൗജന്യമായി നൽകാൻ സൂര്യ തീരുമാനിച്ചത്. വീടില്ലാത്ത മത്സ്യത്തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് വീടുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സൂര്യയുടെ തീരുമാനത്തെ പ്രകീർത്തിച്ച് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. റിയൽ ഹീറോ എന്നാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചത്.