തനിക്ക് മറ്റുള്ളവരോടൊപ്പം എത്താൻ പറ്റുന്നില്ലെന്നും ചെറിയ കാര്യങ്ങള്‍ പോലും പ്രശ്നം ആകുന്നുവെന്നും ക്യാമറയിൽ നോക്കി അമ്മയോടായ് സൂര്യ പറഞ്ഞു.  

ബി​ഗ് ബോസ് സീസൺ മൂന്നിന്റെ ഒന്നാം ദിവസം അമ്മയോട് പൊട്ടിക്കരഞ്ഞ് മത്സരാർത്ഥിയായ സൂര്യ മേനോൻ. തനിക്ക് മറ്റുള്ളവരോടൊപ്പം എത്താൻ പറ്റുന്നില്ലെന്നും ചെറിയ കാര്യങ്ങള്‍ പോലും പ്രശ്നം ആകുന്നുവെന്നും ക്യാമറയിൽ നോക്കി അമ്മയോടായ് സൂര്യ പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

'എല്ലാവരുമായി സംസാരിച്ച് നിന്നപ്പോൾ, സ്പീക്ക് അപ് എന്ന് നോബി ചേട്ടൻ വന്ന് പറഞ്ഞു. പബ്ലിക്കായി പറഞ്ഞപ്പോ എനിക്ക് വിഷമായി അമ്മ. കഴിഞ്ഞ ദിവസം ബാത്തറൂമിലെ കേസിൽ ബസർ അടിച്ചപ്പോൾ ഞാൻ പറഞ്ഞു അവിടെ സാധനങ്ങൾ വന്നിട്ടുണ്ടാകുമെന്ന്. നമുക്ക് പോയെടുക്കാമെന്ന്, അപ്പോ അങ്ങനെ ഒന്നും പോയി എടുക്കാൻ പാടില്ലെന്ന് ലക്ഷ്മി പറഞ്ഞപ്പോൾ എനിക്ക് വിഷമായി. ഞാൻ വേറെ ഒന്നും കരുതിയല്ല പറഞ്ഞേ, മാറി നിക്കണ്ടല്ലോ എന്ന് കരുതിയാ. ഞാൻ കരയില്ലാന്ന് വിചാരിച്ചതാ അമ്മ. ബോൾഡ് ആയി നിക്കാനാ ശ്രമിച്ചത്. പക്ഷേ പറ്റുന്നില്ല', എന്നായിരുന്നു കരഞ്ഞു കൊണ്ട് സൂര്യ അമ്മയോട് പറഞ്ഞത്. 

കേരളത്തിലെ ആദ്യത്തെ വനിത ഡിജെകളില്‍ ഒരാളാണ് സൂര്യ. ആര്‍ജെയായും സൂര്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചില സിനിമകളിലും വേഷമിട്ടിട്ടുണ്ട്. കാണ്ഡഹാര്‍ എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ മോഹൻലാലിനെ കണ്ടുപരിചയപ്പെട്ട അനുഭവവും സൂര്യ പങ്കുവെച്ചിരുന്നു.