Asianet News MalayalamAsianet News Malayalam

'അവസാനമായ് ഒരുനോക്ക് കാണാൻ'; വിവേകിന്റെ വീട്ടിലെത്തി സൂര്യയും കുടുംബവും

കാർത്തിയും ജ്യോതികയും സൂര്യയ്‌ക്കൊപ്പം ഉണ്ടായിരുന്നു. 

surya homage to late actor vivek house
Author
Chennai, First Published Apr 17, 2021, 10:28 AM IST

മിഴ് നടൻ വിവേകിന്റെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. പ്രിയതാരത്തെ അവസാനമായി കാണാൻ നിരവധി പേരാണ് വിവേകിന്റെ വീടിന് പരിസരത്ത് തടിച്ചു കൂടുന്നത്. തങ്ങളുടെ പ്രിയ സഹതാരത്തെ ഒരുനോക്ക് കാണാൻ സൂര്യയും കുടുംബസമേതം വിവേകിന്റെ വസതിയിലെത്തി. കാർത്തിയും ജ്യോതികയും സൂര്യയ്‌ക്കൊപ്പം ഉണ്ടായിരുന്നു. 

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു വിവേക് വിടപറഞ്ഞത്. ഹൃദയാഘാതം മൂലം ഇന്നലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വിവേകിനെ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരഹൃദയാഘാതമുണ്ടായ വിവേക് തീവ്രപരിചരണവിഭാഗത്തിലായിരുന്നു. വിവേകിന്‍റെ ആരോഗ്യനില അതീവഗുരുതരമാണെന്നായിരുന്നു ഇന്നലെ രാത്രി വന്ന മെഡിക്കൽ ബുള്ളറ്റിനും വ്യക്തമാക്കിയിരുന്നത്. യന്ത്രങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവൻ നിലനിർത്തിയിരുന്നത്. 

Follow Us:
Download App:
  • android
  • ios