സൂര്യ നായകനാകുന്ന പുതിയ ചിത്രമായ ജയ് ഭീമിലെ' ഗാനം പുറത്തുവിട്ടു.

സൂര്യ (Suriya) നായകനാകുന്ന പുതിയ ചിത്രമാണ് 'ജയ് ഭീം' (Jai Bhim). ത സെ ജ്ഞാനവേല്‍ (Tha SE Gnanavel) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'കൂട്ടത്തില്‍ ഒരുത്തന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജ്ഞാനവേല്‍. അടിസ്ഥാന വിഭാഗത്തിന്‍റെ നീതിക്കുവേണ്ടി ശബ്‍ദമുയര്‍ത്തുന്ന അഭിഭാഷകനായി സൂര്യ എത്തുന്ന ജയ് ഭീമിലെ ഗാനം പുറത്തുവിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player

സെണ്ടുമല്ലി എന്ന ഗാനം പാടിയിരിക്കുന്നത് അനന്തു, കല്യാണി നായര്‍ എന്നിവര്‍ ചേര്‍ന്നാണ്. യുഗഭാരതിയാണ് ഗാനരചന. സീൻ റോള്‍ദാൻ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. മലയാളി താരം ലിജോ മോള്‍ ജോസ് (Lijo Mol Jose) വൻ മേയ്‍ക്കോവറില്‍ കരുത്തുറ്റ കഥാപാത്രമായി എത്തുന്ന ചിത്രമാണ് ജയ് ഭീം. രജിഷ വിജയനാണ് (Rajisha Vijayan) സൂര്യയുടെ ചിത്രത്തിലെ നായിക. 

2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം. 

പ്രകാശ് രാജ്, രമേഷ്, മണികണ്ഠന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. വസ്‍ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി. 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം. ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം എത്തുക.