മുംബൈ: നടൻ സുശാന്ത് സിംഗ് ആത്മഹത്യ ചെയ്യാനുപയോഗിച്ച ഷാൾ പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഷാളിന്‍റെ ബലപരിശോധനയും നടത്തും. 80 കിലോ തൂക്കമുള്ള സുശാന്തിന്‍റെ ഭാരം താങ്ങാൻ ശേഷിയുള്ളതാണോ ഷാളെന്ന് ശാസ്ത്രീയമായി തെളിയിക്കേണ്ടതുണ്ട്. 

മുംബൈയിലെ കലീനയിലുള്ള ലാബിലേക്കാണ് ഷാള്‍ പരിശോധനയ്ക്ക് അയച്ചത്. അതേസമയം  സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയെ തിങ്കളാഴ്ച്ച പൊലീസ് ചോദ്യം ചെയ്യും. കേസന്വേഷിക്കുന്ന ബാന്ദ്രാപൊലിസ് സ്റ്റേഷനിൽ എത്താൻ സഞ്ജയോട് പൊലീസ് ആവശ്യപ്പെട്ടു. ബൻസാലിയുടെ ചിത്രങ്ങളിൽ നിന്ന് സുശാന്തിനെ ഒഴിവാക്കിയതായുള്ള ആരോപണം ഉയർന്നതിനാലാണ് ചോദ്യം ചെയ്യുന്നത്.

മരണത്തിൽ ആരോപണങ്ങളുന്നയിച്ച നടി കങ്കണ റണൗത്ത്, സംവിധായകൻ ശേഖർ കപൂർ എന്നിവ വരുടേയും മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന. കേസിൽ ഇതുവരെ 26 പേരുടെ മൊഴി പൊലീസ് ശേഖരിച്ചിട്ടുണ്ട്.  ഇതുവരെ 29പേരെ ചോദ്യം ബാന്ദ്രാ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.