സുശാന്ത് അവസാനമായി ചുവടുവെച്ച ഗാന രംഗത്തിലെ ദൃശ്യം പുറത്തുവിട്ടു. ദില്‍ ബേചാരയിലെ ഗാനരംഗത്തിന്റെ ദൃശ്യത്തില്‍ നിന്നുള്ള ചെറിയൊരു ഭാഗമാണ് പുറത്തുവിട്ടിരിക്കുന്നത്."

അകാലത്തിൽ പൊലിഞ്ഞ സുശാന്ത് സിംഗ് രാജ്‍പുത്  അവസാനമായി അഭിനയിച്ച  ദിൽ ബേചാരയുടെ ടൈറ്റിൽ ഗാനം നാളെ (വെള്ളിയാഴ്‍ച ) ഉച്ചക്ക് പന്ത്രണ്ടു മണിക്ക് റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കളായ ഫോക്സ് സ്‌റ്റാർ സ്റ്റുഡിയോസ് വെളിപ്പെടുത്തി . അതിന്റെ മുന്നോടിയായി സുശാന്ത് അവസാനമായി നൃത്ത ചുവടുകൾ വെച്ച് അഭിനയിച്ച ,ചിത്രത്തിലെ  ഗാനരംഗത്തിലെ ഒരു ദൃശ്യം പുറത്തു വിട്ടത്. ഏ ആർ റഹ്‌മാൻ ചിട്ടപ്പെടുത്തിയ ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത്ഫറാഖാനാണ്. നേരത്തേ പുറത്തു  വിട്ട " ദിൽ ബേചാര " യുടെ ട്രെയിലർ  ഹോളിവുഡ്  ചിത്രമായ അവഞ്ചേഴ്‌സിനെ  പിന്നിലാക്കി അന്തർ ദേശീയ തലത്തിൽ ശ്രദ്ധേയമായി മുന്നേറുകയാണ് . നവാഗതനായ മുകേഷ് ചാബ്ര സംവിധാനം ചെയ്‍ത  ദിൽ  ബേചാര  ജൂലൈ 24 -നു  ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ പ്ലാറ്റുഫോമിലൂടെയായാണ് റിലീസ് ചെയ്യുന്നത്. സുശാന്തിനോടുള്ള ആദരവിന്റെ ഭാഗമായി ചിത്രം സൗജന്യമായി കാണാൻ അവസരമുണ്ടാകും.