സുശാന്ത് സിംഗിന്റെ മരണം രാജ്യത്തെയാകെ സങ്കടത്തിലാക്കിയതായിരുന്നു. സുശാന്ത് സിംഗിനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സുശാന്ത് സിംഗിന്റെ മരണ വാര്‍ത്ത ഞെട്ടലോടെയായിരുന്നു എല്ലാവരും കേട്ടത്. ഹിന്ദി സിനിമ ലോകത്തെ വിവേചനവും വേര്‍തിരിവുമാണ് സുശാന്തിനെ മരണത്തിലേക്ക് നയിച്ചത് എന്ന് താരങ്ങളടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിവാദവുമായിരുന്നു. ഇപ്പോഴിതാ സുശാന്ത് സിംഗിന്റെ ജീവിതകഥ പ്രമേയമായി ഒരു സിനിമ വരുന്നുവെന്നാണ് പുതിയ വാര്‍ത്ത.

സച്ചിൻ തിവാരിയാണ് സുശാന്ത് സിംഗായി അഭിനയിക്കുക. ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനായ താരമാണ് സച്ചിൻ തിവാരി. സുശാന്ത് സിംഗിനോട് ഏറെ രൂപസാദൃശ്യവുമുണ്ട്. വിജയ് ശേഖര്‍ ഗുപ്‍തയുടെ പ്രൊഡക്ഷനിലാണ് ചിത്രം. വിജയ് ശേഖര്‍ ഗുപ്‍ത തന്നെയാണ് സിനിമ ഇക്കാര്യം അറിയിച്ചത്. സൂയിസൈഡ് ഓര്‍ മര്‍ഡര്‍: എ സ്റ്റാര്‍ വാസ് ലോസ്റ്റ് എന്നാണ് സിനിമയ്‍ക്ക് പേരിട്ടിരിക്കുന്നത്.