Asianet News MalayalamAsianet News Malayalam

Aarya 2 : ഹെലികോപ്‍റ്ററില്‍ നിന്ന് തോക്കു ചൂണ്ടി സുസ്‍മിത സെൻ, 'ആര്യ 2' മോഷൻ പോസ്റ്റര്‍

സുസ്‍മിത സെൻ അഭിനയിക്കുന്ന വെബ് സീരീസാണ് 'ആര്യ 2'.

Sushmita Sen series Aarya 2 motion poster out
Author
Kochi, First Published Nov 24, 2021, 10:35 PM IST

പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് സുസ്‍മിത സെൻ. സുസ്‍മിത സെന്നിന്റെ (Sushmita Sen) വെബ്‍ സീരീസ് 'ആര്യ'ക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. സുസ്‍മിത സെൻ ആയിരുന്നു കേന്ദ്ര കഥാപാത്രമായത്. ഇപോഴിതാ 'ആര്യ'യെന്ന വെബ് സീരീസിന്റെ രണ്ടാം ഭാഗത്തിന്റെ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് സുസ്‍മിത സെൻ.

ഹെലികോപ്‍റ്ററില്‍ നിന്ന്  തോക്കു ചൂണ്ടുന്ന സുസ്‍മിത സെന്നാണ് മോഷൻ പോസ്റ്ററിലുള്ളത്. 'ആര്യ 2'എന്ന സീരീസിന്റെ ട്രെയിലര്‍ നാളെ പുറത്തുവിടുമെന്നാണ് സുസ്‍മിത സെൻ അറിയിച്ചിരിക്കുന്നത്. സുസ്‍മിത സെനിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു. രാം മധ്‍വാനി, സന്ദീപ്, മോദി, വിനോദ് റവാത് എന്നിവര്‍ ചേര്‍ന്നാണ് ആര്യ സംവിധാനം ചെയ്യുന്നത്.

രാം മധ്വാനിയും അമിത മധ്വാനിയും എൻഡെമോള്‍ ഷൈൻ ഇന്ത്യയുമായി ചേര്‍ന്നാണ് നിര്‍മാണം. രാം മധ്വാനി ഫിലിംസാണ് ബാനര്‍. ഹര്‍ഷ്വിര്‍ ഒബെറായാണ് വെബ് സീരീസിന്റെ ഛായാഗ്രാഹകൻ. ഖുശ്‍ബൂ രാജ്, അഭിമന്യു ചൗധരി എന്നിവരാണ് 'ആര്യ'യെന്ന സീരിസീന്റെ ചിത്രസംയോജനം നിര്‍വഹിച്ചത്.  

സുസ്‍മിത സെന്നിന് പുറമേ സീരീസില്‍ ചന്ദ്രചുര്‍ സിംഗ്, ശികന്ദര്‍ ഖേര്‍, അങ്കുര്‍ ഭാട്യ, അലക്സ്, മനിഷ്, ചൗധരി, സുഗന്ധ, പ്രിയഷ ഭരദ്വാജ്, ജയന്ത് ക്രിപലാനി, വികാസ് കുമാര്‍ തുടങ്ങി ഒട്ടേറെ പേര്‍ അഭിനയിക്കുന്നു. 'ആര്യ' എന്ന വെബ് സീരീസ് ഒരു ക്രൈം ത്രില്ലര്‍ ഡ്രാമയാണ്.  സുസ്‍മിത സെന്നിന്റെ വെബ് സീരീസിന്റെ സംഗീത സംവിധായകൻ വിശാല്‍ ഖുറാനെയാണ്. സുസ്‍മിത അഭിനയിച്ച വെബ് സീരീസ് മികച്ച ഡ്രാമാസ് സീരീസ് എന്ന വിഭാഗത്തില്‍ എമ്മി അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്‍തിരുന്നു.

Follow Us:
Download App:
  • android
  • ios