മുംബൈ: വിവാഹമോചനം നേടിയാലും ആത്മാര്‍ത്ഥ സുഹൃത്തുക്കളായി തുടരാമെന്ന് കാണിച്ച് തന്നവരാണ് ഹൃത്വിക് റോഷനും സൂസെന്‍ ഖാനും . പതിമൂന്ന് വര്‍ഷം നീണ്ട ദാമ്പത്യം 2014 ല്‍ അവസാനിച്ചെങ്കിലും ഇരുവരും ഇന്നും ഉറ്റ സുഹൃത്തുക്കളാണ്. മക്കളോടൊപ്പം ഒരുമിച്ച് ആഘോഷങ്ങളില്‍ പങ്കെടുക്കാനും സമയം ചെലവിടാനും ഇരുവരും ശ്രദ്ധ പുലര്‍ത്താറുണ്ട്.

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ഹൃത്വിക് റോഷന്‍റെ വീഡിയോക്കുള്ള സൂസെന്‍റെ കമന്‍റാണ് ഇപ്പോള്‍ വൈറല്‍. 20 വര്‍ഷം മുന്‍പുള്ളതിനേക്കാള്‍ ഹൃത്വിക് ഹോട്ടായിട്ടുണ്ടെന്നായിരുന്നു സൂസെന്‍റെ കമന്‍റ്. കുസൃതിയും തമാശയും നിറഞ്ഞ സൂസെന്‍റെ കമന്‍റ്  ഇരുവരും തമ്മിലുള്ള സൗഹൃദം വ്യക്തമാക്കുന്നതാണ്. സൂപ്പര്‍ 30 എന്ന ചിത്രത്തിലാണ് ഹൃത്വിക് ഇപ്പോള്‍ അഭിനയിക്കുന്നത്. ഗണിതശാസ്‍ത്രഞ്ജനായ ആനന്ദ് കുമാറായാണ് ഹൃത്വിക് റോഷൻ ചിത്രത്തില്‍ അഭിനയിക്കുന്നത്.