Asianet News MalayalamAsianet News Malayalam

ഹൃത്വിക് റോഷന് ഹൃദയസ്‍പര്‍ശിയായ ആശംസയുമായി മുൻ ഭാര്യ

ഹൃത്വിക് റോഷൻ നായകനാകുന്ന പുതിയ ചിത്രം 'ഫൈറ്റര്‍' ആണ്.

Sussanne Khans birthday wishes to Hrithik Roshan
Author
First Published Jan 10, 2023, 11:07 PM IST

ബോളിവുഡ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഹൃത്വിക് റോഷൻ. ഹൃത്വിക് റോഷന്റെ ജന്മദിനമായ ഇന്ന് ആശംസകളുമായി മുൻ ഭാര്യ സൂസന്നെ ഖാൻ അടക്കം ഒട്ടേറെ പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഹൃദയസ്‍പര്‍ശിയായ ചെറിയ കുറിപ്പും മൊണ്ടാഷ് വീഡിയോയും പങ്കുവെച്ചാണ് സൂസന്നെ ഖാൻ ആശംസകള്‍ നേര്‍ന്നത്. ദൈവം അതിരില്ലാതെ അനുഗ്രഹിക്കട്ടെ എന്ന് എഴുതിയ സൂസന്നെ ഖാൻ കൂടുതല്‍ ഉയരങ്ങളില്‍ എത്താൻ ഹൃത്വിക്കിനെ ആശംസിക്കുന്നു.

ഏറ്റവും സന്തോഷകരമായ സന്തോഷ ജന്മദിനം. ജീവിതത്തിലെ ഏറ്റവും മികച്ചതും കരുത്താര്‍ന്നതുമായ കാര്യങ്ങള്‍ നിന്നെ കാത്തിരിക്കുന്നത്. ദൈവം അതിരില്ലാതെ അനുഗ്രഹിക്കട്ടെ എന്നുമാണ് ആശംസകളോടെ സൂസന്നെ ഖാൻ എഴുതിയരിക്കുന്നത്. ഹൃത്വിക് റോഷൻ നായകനാകുന്ന പുതിയ ചിത്രം 'ഫൈറ്റര്‍' അടുത്തിടെ തുടങ്ങിയിരുന്നു. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രത്തിന്റെ സംവിധായകൻ. ദീപിക പദുക്കോണ്‍ ആണ് നായിക. എയര്‍ഫോഴ്‍സ് പൈലറ്റുമാരായിട്ടാണ് ചിത്രത്തില്‍ ഹൃത്വിക് റോഷനും ദീപിക പദുക്കോണും അഭിനയിക്കുക.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sussanne Khan (@suzkr)

ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'വിക്രം വേദ'യാണ്. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച 'വിക്രം വേദ'യുടെ അതേ പേരിലുള്ള ഹിന്ദി റീമേക്കിലാണ് ഇത്. പുഷ്‍കര്‍- ഗായത്രി ദമ്പതിമാര്‍ തന്നെ സംവിധാനം ചെയ്‍ത ചിത്രത്തിന്റെ ഹിന്ദി തിരക്കഥ എഴുതിയിരിക്കുന്നത്.  ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മാതാക്കള്‍.

ഹൃത്വിക് റോഷനു പുറമേ സെയ്‍ഫ് അലിഖാൻ, രാധിക ആപ്തെ, രോഹിത്ത് സറഫ്, യോ​ഗിത ബിഹാനി, ഷരീബ് ഹാഷ്‍മി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. റിച്ചാര്‍ഡ് കെവിൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. പി എസ് വിനോദ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സാം സി എസ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പാട്ടുകള്‍ ഒരുക്കിയത് വിശാല്‍ ദദ്‍ലാനി, ശേഖര്‍ രവ്‍ജിയാനി എന്നിവരാണ്. മൊത്തം 5640 സ്ക്രീനുകളിലായിട്ടായിരുന്നു ഹിന്ദി 'വിക്രം വേദ' റിലീസ് ചെയ്‍തത്. ഇന്ത്യയില്‍ 4007 സ്‍ക്രീനുകളിലാണ് ചിത്രത്തിന്റെ റിലീസ്. ഇന്ത്യക്ക് പുറമേ 104 രാജ്യങ്ങളിലായിട്ടായിരുന്നു ചിത്രം റിലീസ് ചെയ്‍തപ്പോള്‍ മോശമല്ലാത്ത പ്രതികരണം ലഭിച്ചിരുന്നു.

Read More: കേരളത്തില്‍ 'വാരിസ്' ആഘോഷമാകും, റിലീസ് ദിവസം ഹൗസ് ഫുള്‍ ഷോകള്‍

Follow Us:
Download App:
  • android
  • ios