തിരുവനന്തപുരം: വാസന്തിയെന്ന സിനിമയിലെ കഥാപാത്രം തന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചവര്‍ക്ക് നന്ദിയെന്ന് മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് നേടിയ സ്വാസിക. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അവാര്‍ഡെന്നും കഴിഞ്ഞ ദിവസം വരെയും അവാർഡ് ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലായിരുന്നുവെന്നും സ്വാസിക പറഞ്ഞു. 

'രാവിലെ ന്യൂസ് കണ്ടപ്പോൾ വിശ്വസിക്കാൻ സാധിക്കാത്ത സന്തോഷമായിരുന്നു. ഞങ്ങളുടെ സിനിമയ്ക്ക് മൂന്ന് അവാർഡ് ലഭിച്ചതാണ് ഏറ്റും വലിയ സന്തോഷം. മികച്ച സിനിമയായി വാസന്തി തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചില്ല. കരിയറിൽ ഇതുവരെ ചെയ്യാത്ത കഥാപാത്രമായിരുന്നു വാസന്തിയിലേത്. ശക്തമായ സ്ത്രീ കഥാപാത്രമായിരുന്നു അത്. എന്നെ വിശ്വസിച്ച് കഥാപാത്രത്തെ ഏൽപ്പിച്ചവർക്കാണ് നന്ദി പറയാനുള്ളത്. എല്ലാവർക്കും നന്ദി'സ്വാസിക പറഞ്ഞു.