ഏഷ്യാനെറ്റിലെ സ്റ്റാര്‍ട്ട് മ്യൂസിക്ക് ആരാദ്യം പാടും ഷൂട്ടിങ് വിശേഷങ്ങള്‍ പങ്കുവച്ച് താരങ്ങള്‍ വിശേഷങ്ങളുമായി എത്തിയ സ്വാതിയോട് ചോദ്യങ്ങളുമായി ആരാധകര്‍  സ്റ്റാര്‍ട്ട് മ്യൂസിക്ക് ഷോ ഇനിമുതല്‍ വെള്ളി ശനി ദിവസങ്ങളില്‍

ഏഷ്യാനെറ്റില്‍ സീരിയല്‍ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന സ്റ്റാര്‍ട്ട് മ്യൂസിക്ക് ആരാദ്യം പാടും ഷൂട്ടിങ് വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് സീരീയല്‍ താരങ്ങളായ സ്വാതിയും താരങ്ങളും. ഏഷ്യാനെറ്റിന്റെ ഔദ്യോഗിക പേജിലാണ് താരങ്ങള്‍ ലൈവിലെത്തിയത്. സ്റ്റാര്‍ട്ട് മ്യൂസിക് വേദിയില്‍ ആദ്യമായെത്തുന്ന മഞ്ജുവടക്കം നിരവധി താരങ്ങളാണ് പങ്കെടുക്കുന്നത്. ബിഗ് ബോസിന് ശേഷം ദീപന്‍ മുരളിയും ഏഷ്യാനെറ്റിന്‍റെ ഷോയില്‍ പങ്കെടുക്കുന്നുണ്ട്.

വിശേഷങ്ങള്‍ പങ്കുവച്ച സ്വാതിയോട് നിരവധി പേര്‍ ഭ്രമണം എന്ന പരമ്പരയുടെ വിശേഷങ്ങള്‍ ആരാധകര്‍ ചോദിക്കുന്നുണ്ട്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത പരമ്പരയായിരുന്നു ഭ്രമണം. വാനമ്പാടി, നീലക്കുയില്‍ തുടങ്ങി ഏഷ്യാനെറ്റിലെ സീരിയല്‍ താരങ്ങള്‍ക്കൊപ്പം സീരിയല്‍ രംഗത്ത് പ്രമുഖരായ മറ്റ് താരങ്ങളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

ആര്യയാണ് പരിപാടി ആങ്കര്‍ ചെയ്യുന്നത്. കിടൂസ്, റൗഡി ബേബി തുടങ്ങിയ രണ്ട് ടീംസാണ് പരിപാടിയില്‍ മത്സരിക്കുന്നത്. ലൈവിനിടയില്‍ വേദിയിലെത്തിയ ആര്യയോട് പിഷാരടിയെ കുറിച്ച് ചോദിച്ചവരുമുണ്ട്. പിഷാരടിയെ കുറിച്ച് അറിയില്ലെന്നായിരുന്നു ആര്യയുടെ മറുപടി. തീര്‍ത്തും ഹാസ്യം പ്രമേയമാകുന്ന പരിപാടി ശനിയും ഞായറുമായിരുന്നു നേരത്തെ സംപ്രേഷണം ചെയ്തിരുന്നത്. ഇനിമുതല്‍ അത് വെള്ളിയും ശനിയാഴ്ചയുമായിരിക്കും പരിപാടി പ്രേക്ഷകരിലേക്കെത്തുക