ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ചിരഞ്ജീവിയുടെ സെയ് റാ നരസിംഹ റെഡ്ഡി. ചിത്രത്തിന്റെ ടീസര്‍ ഇന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിന്റ ആദ്യ ടീസറിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്. സെയ് റാ നരസിംഹ റെഡ്ഡിയില്‍ ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത് അമിതാഭ് ബച്ചനാണ്. അമിതാഭ് ബച്ചനൊപ്പം സെയ് റാ നരസിംഹ റെഡ്ഡിയില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവം പറയുകയാണ് ചിരഞ്ജീവി.

ജീവിതത്തിലും എന്റെ വഴികാട്ടിയാണ് അമിതാഭ് ബച്ചൻ. എനിക്ക് തോന്നുന്നത് ഒരേയൊരു മെഗാസ്റ്റാര്‍ മാത്രമേയുള്ളൂ, അത് അമിതാഭ് ബച്ചനാണ്. സെയ് റാ നരസിംഹ റെഡ്ഡിയില്‍ അമിതാഭ് ബച്ചനൊപ്പമുള്ള അഭിനയവും വലിയ അനുഭവമായിരുന്നു. അദ്ദേഹത്തിന് നന്ദി- ചിരഞ്ജീവി പറയുന്നു.

പാടിപ്പുകഴ്‍ത്താത്ത ഒരു നായകനെ കുറിച്ചുള്ള കഥയാണ് ഇത്. ഇന്ത്യ മുഴുവൻ അക്കഥ പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഒരു ദശാബ്‍ദമായി എനിക്കൊപ്പമുണ്ട്, സെയ് റാ നരസിംഹ റെഡ്ഡി എന്ന സിനിമ. പക്ഷേ മതിയായ ബജറ്റ് ഉണ്ടായിരുന്നില്ല. ഒടുവില്‍ അത് സംഭവിക്കുന്നു, ഞാൻ സന്തോഷവാനാണ്- അമിതാഭ് ബച്ചൻ പറയുന്നു.

ചരിത്ര സിനിമയായതിനാല്‍ വൻ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ 200 കോടി ബജറ്റ് തീരുമാനിച്ചത് 250 കോടിയായിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. സുരേന്ദര്‍ റെഡ്ഡിയാണ് സെയ് റാ നരസിംഹ റെഡ്ഡി സംവിധാനം ചെയ്യുന്നത്.

വലിയ മികവില്‍ ചിത്രം എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം. ചരിത്രസിനിമയായ സെയ് റാ നരസിംഹ റെഡ്ഡിയില്‍ ആക്ഷൻ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. റാം- ലക്ഷ്‍മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. ചിത്രത്തിലെ യുദ്ധരംഗത്തിനു മാത്രം 55 കോടി രൂപയാണ് ചെലവിടുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്  സെയ് റാ നരസിംഹ റെഡ്ഡിയില്‍ ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത് അമിതാഭ് ബച്ചനാണ്. നയൻതാരയാണ് നായിക. ശ്രീവെന്നെല സീതാരാമ ശാസ്‍ത്രിയുടെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം പകരുന്നത്.