പ്രഭു എന്ന സിനിമയിലെ ഇന്നീ തീരം തേടും തിരയുടെ പാട്ടിൻ എന്ന ഗാനത്തിനാണ് ടി ജി രവി നൃത്തം ചെയ്യുന്നത്.

മലയാളത്തില്‍ ഒരുകാലത്ത് വില്ലൻ കഥാപാത്രങ്ങള്‍ ചെയ്‍ത നടനായിരുന്നു ടി ജി രവി. പിന്നീടങ്ങോട്ട് ഒരു ഘട്ടം കഴിഞ്ഞ് ക്യാരക്ടര്‍ റോളുകളിലൂടെയും ടി ജി രവി വിസ്‍മയിപ്പിച്ചു. അഭിനയമികവ് ആവോളം വേണ്ട കഥാപാത്രങ്ങള്‍ ടി ജി രവിയില്‍ ഭദ്രമാണെന്നും പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തി. ഇപോഴിതാ എഴുപത്തിയേഴാം വയസ്സില്‍ ഒരു അടിപൊളി ഡാൻസുമായി എത്തിയിരിക്കുകയാണ് ടി ജി രവി.

View post on Instagram

കൊറിയോഗ്രാഫര്‍ സജ്‍ന നജാം ആണ് ടി ജി രവിയുടെ റീല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രഭു എന്ന സിനിമയിലെ ഇന്നീ തീരം തേടും തിരയുടെ പാട്ടിൻ എന്ന ഗാനത്തിനാണ് ടി ജി രവി നൃത്തം ചെയ്യുന്നത്. ഈ പ്രായത്തിലും ടി ജി രവി കാട്ടുന്ന ഉത്സാഹത്തെയും ആവേശത്തെയും പ്രോത്സാഹിപ്പിക്കുകയാണ് ആരാധകരും. പാപ്പിനുവാണ് ടി ഡി രവിയുടെ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ടി ജി രവി 2007ല്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയിട്ടുണ്ട്.

പാദസരം, ചോര ചുവന്ന ചോര, ചാകര എന്നീ സിനിമകളും ടി ജി രവി നിര്‍മിച്ചിട്ടുണ്ട്.