ഒരു ആരാധകൻ തപ്‌സിയോട് ചോദിച്ചു "എപ്പോഴാണ് വിവാഹം കഴിക്കുക". ഉടൻ തന്നെ തപ്സിയുടെ രസകരമായ മറുപടി വന്നു. 

ചെന്നൈ: കുറച്ചുകാലമായി സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുകയാണ് തപ്‌സി പന്നു. തിങ്കളാഴ്ച അപ്രതീക്ഷതമായി ഇൻസ്റ്റാഗ്രാമിൽ തപ്‌സി ആസ്ക് മി എനിതിംഗ് സെഷൻ നടത്തി. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. വിവാഹം അടക്കം സ്വകാര്യ കാര്യങ്ങളില്‍ അടക്കം തുറന്ന് മറുപടികള്‍ പറഞ്ഞ തപ്സിയുടെ ചില മറുപടികള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയായി. 

ഒരു ആരാധകൻ തപ്‌സിയോട് ചോദിച്ചു "എപ്പോഴാണ് വിവാഹം കഴിക്കുക". ഉടൻ തന്നെ തപ്സിയുടെ രസകരമായ മറുപടി വന്നു. " ഞാന്‍ എപ്പോഴാണ് വിവാഗം കഴിക്കേണ്ടത് ? ഞാൻ ഇതുവരെ ഗർഭിണിയായിട്ടില്ല. അതിനാൽ ഉടൻ അല്ല. ഞാൻ നിങ്ങളെ എല്ലാവരെയും അറിയിക്കും." തപ്സി ചിരിയോടെ മറുപടി നല്‍കി. 

ബാഡ്മിന്റൺ താരവും പരിശീലകനുമായ മത്യാസ് ബോയുമായി വർഷങ്ങളായി തപ്‌സി ലിവിംഗ് റിലേഷനിലാണ്. തപ്‌സി സിനിമയില്‍ സജീവമല്ലാത്ത സമയത്ത് കാമുകൻ മത്യാസ് ബോയ്‌ക്കും സഹോദരി ഷാഗുൻ പന്നുവിനും ഒപ്പം അവധി ആഘോഷിക്കുകയാണ് ചെയ്യാറ്. 

അടുത്തിടെയാണ് വലിയൊരു ഹോളിഡേ ട്രിപ്പ് കഴിഞ്ഞ് തപ്സി തിരിച്ചെത്തിയത്. താൻ ജോലി ചെയ്യുന്നതിനേക്കാൾ കൂടുതൽ അവധിക്കാലം ചെലവഴിക്കുന്നുണ്ടെന്ന് ആരാധകരുമായുള്ള ചോദ്യോത്തര പരിപാടിയില്‍ തപ്സി തന്നെ പറയുന്നുണ്ട്. തന്റെ അടുത്ത യാത്ര ക്രാബി ദ്വീപിലേക്കാണെന്നും തപ്സി പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ആറ് പടങ്ങളാണ് തപ്സിയുടെ റിലീസായത്. അതിന് ശേഷം തപ്സി അവധിയിലായിരുന്നു. ഡിസംബറിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന രാജ്കുമാർ ഹിരാനിയുടെ ഷാരൂഖ് ചിത്രം ഡങ്കിയില്‍ തപ്സി ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. . ചിത്രത്തിന് 3-4 ദിവസത്തെ ഷൂട്ട് ബാക്കിയുണ്ടെന്ന് തപ്‌സി പറഞ്ഞു. തപ്‌സി ഇപ്പോൾ തന്റെ അടുത്ത തമിഴ് ചിത്രമായ അയലന്‍റെ ഷൂട്ടിംഗിലാണ്. 

പ്രൊജക്ട് കെയില്‍ ദീപിക ഇങ്ങനെ; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

'തങ്കമേ, നിന്നെയോര്‍ത്ത് അഭിമാനം': ജവാന്‍ അപ്ഡേറ്റിന് പിന്നാലെ നയന്‍സിനെക്കുറിച്ച് വിഘ്നേശ്