സിനിമാ പ്രേമികളുടെ പ്രിയതാരമാണ് തപ്‌സി പന്നു. താരത്തിന്റെ സിനിമാ തിരഞ്ഞെടുപ്പുകൾ എപ്പോഴും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ തപ്സിയുടെ പുതിയ ചിത്രങ്ങൾ കാണാൻ ഏറെ  ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. രശ്മി റോക്കറ്റ് എന്ന സിനിമയാണ് താപ്സിയുടേതായി ഇനി വരാനിരിക്കുന്നത്. ഈ ചിത്രവും വ്യത്യസ്തമായിരിക്കുമെന്നാണ് പ്രതീക്ഷ. 

അത്‌ലറ്റായാണ് താരം ചിത്രത്തിൽ എത്തുന്നത്. അതിവേഗ ഓട്ടക്കാരിയുടെ കഥാപാത്രത്തിനോട് നീതി പുലർത്താനുള്ള തയ്യാറെടുപ്പിലാണ് താരം. ട്രാക്കിലും ജിമ്മിലും പരിശീലനം നടത്തുന്ന ചിത്രങ്ങളാണ് ഇപ്പോൾ താപ്സിയുടെ സോഷ്യൽ മീഡിയകളിൽ എല്ലാം. യോ​ഗയും താരം പരിശീലിക്കുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

The bow and the arrow ! 🏹 #RashmiRocket

A post shared by Taapsee Pannu (@taapsee) on Nov 9, 2020 at 6:43pm PST

ആകർഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയാൻഷു പൈൻയുള്ളിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. താപ്സിയുടെ ഭർത്താവിന്റെ വേഷമാണ് പ്രിയാൻഷു അവതരിപ്പിക്കുന്നത്. അടുത്ത വർഷം ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.