തബു, കരീന കപൂര്‍, കൃതി സനോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി 'ദ ക്ര്യൂ'.

തബു, കരീന കപൂര്‍, കൃതി സനോണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം പ്രഖ്യാപിച്ചു. 'ദ ക്ര്യൂ' എന്ന ചിത്രത്തിലാണ് ഇവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ഒരു കോമിക് എന്റര്‍ടെയ്‍നറായിരിക്കും ചിത്രം. രാജേഷ് കൃഷ്‍ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

'ഭൂല്‍ ഭൂലയ്യ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് തബുവിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. കാര്‍ത്തിക് ആര്യൻ നായകനായ ചിത്രം അനീസ് ബസ്‍മീയാണ് സംവിധാനം ചെയ്‍തത്. മനു ആനന്ദ് ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 'ദൃശ്യ'ത്തിന്റെ രണ്ടാം ഭാഗമാണ് തബു അഭിനയിച്ചതില്‍ ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. 'ദൃശ്യം 2'വില്‍ നായികയായി ശ്രിയ ശരണും മറ്റ് പ്രധാന കഥാപാത്രങ്ങളായി ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവരും എത്തുന്നു. അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Scroll to load tweet…

'ലാല്‍ സിംഗ് ഛദ്ദ' എന്ന ചിത്രമാണ് കരീന കപൂര്‍ അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ആമിര്‍ ഖാനായിരുന്നു ചിത്രത്തില്‍ നായകനായി അഭിനയിച്ചത്. അദ്വൈത് ചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകൻ. വേറിട്ട ആമിര്‍ ഖാൻ ചിത്രമായിട്ടുപോലും തിയറ്ററില്‍ പരാജയപ്പെടാനായിരുന്നു വിധി. ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിച്ചതും. സത്യജിത്ത് പാണ്ഡെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

'ഭേഡിയ' എന്ന ചിത്രമാണ് ഇനി കൃതി സനോണിന്റേതായി റിലീസ് ചെയ്യാനുള്ളത്. വരുണ്‍ ധവാൻ നായകനായ ചിത്രം അമര്‍ കൗശിക് ആണ് സംവിധാനം ചെയ്യുന്നത്. ജിഷ്‍ണു ഭട്ടാചാര്യയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കോമഡി ഹൊറര്‍ ചിത്രമായിരിക്കും 'ഭേഡിയ'.

Readm More: ഹിന്ദിയിലെ 'ഹെലൻ' തിയറ്ററുകളില്‍, 'മിലി'യുടെ ജൂക്ക്ബോക്സ് പുറത്ത്