തമന്നയ്ക്ക് പുറമേ ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂർ, റിതീഷ് ദേശ്മുഖ്, പ്രീതി സിന്‍റാ തുടങ്ങിയവരും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്

ചെന്നൈ: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി നടി തമന്ന ഭാട്ടിയ. ഒടുവിൽ നീതി നടപ്പാക്കി എന്ന് തമന്ന ട്വിറ്ററിൽ കുറിച്ചു. #Nirbhayacase എന്ന ഹാഷ്ടാ​ഗോടെയാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്.

"നിർഭയകേസ് കുറ്റവാളികളെ വധിക്കുന്നു എന്ന അവിശ്വസനീയമായ വാർത്തയോടെ ദിവസം ആരംഭിക്കുന്നു. നീതി നടപ്പാക്കി," തമന്ന ഭാട്ടിയ ട്വിറ്ററിൽ കുറിച്ചു. തമന്നയ്ക്ക് പുറമേ ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂർ, റിതീഷ് ദേശ്മുഖ്, പ്രീതി സിന്‍റാ തുടങ്ങിയവരും വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിട്ടുണ്ട്.

Scroll to load tweet…

ഇന്ന് രാവിലെ 5.30 നായിരുന്നു നാല് പ്രതികളെയും തിഹാർ ജയിലിൽവെച്ച് തൂക്കിലേറ്റിയത്. എഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിലെ നീതി നടപ്പാകുന്നത്. മുകേഷ് കുമാര്‍ സിംഗ് (32), അക്ഷയ് താക്കൂര്‍ (31), വിനയ് ശര്‍മ (26), പവന്‍ ഗുപ്ത (25) എന്നീ പ്രതികളുടെ വധശിക്ഷയാണ് ഇന്ന് പുലര്‍ച്ചെ നടപ്പാക്കിയത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…