Asianet News MalayalamAsianet News Malayalam

Babli Bouncer : തമന്ന ഭാട്യയുടെ 'ബബ്‍ലി ബൗണ്‍സര്‍'‍, റിലീസ് പ്രഖ്യാപിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

തമന്ന ഭാട്യ നായികയാകുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു (Babli Bouncer).

Tamannaah Bhatia starrer film Babli Bouncer to release on 23rd September
Author
Kochi, First Published Jul 20, 2022, 12:06 PM IST

തമന്ന ഭാട്യ നായികയാകുന്ന സിനിമയാണ് 'ബബ്‍ലി ബൗണ്‍സര്‍'‍. മധുര്‍ ഭണ്ടാര്‍കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ബബ്‍ലി ബൗണ്‍സര്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. റിലീസ് തിയ്യതിയും പ്രഖ്യാപിച്ചിട്ടുണ്ട് (Babli Bouncer).

ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. സെപ്റ്റംബര്‍ 23ന് ആണ് ചിത്രം റിലീസ് ചെയ്യുക. 'ബബ്‍ലി' എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ തമന്നയെത്തുന്നത്.

ചിമ്പുവിന്റെ മെഗാ ഹിറ്റ് 'മാനാട്' റീമേക്കിന്, നായകനാകാൻ റാണ ദഗുബാട്ടി

ചിമ്പുവിന് വൻ തിരിച്ചുവരവ് നല്‍കിയ ചിത്രമായിരുന്നു 'മാനാട്'. വെങ്കട് പ്രഭു ആണ് ചിത്രം സംവിധാനം ചെയ്‍തത്. ഇപ്പോഴിതാ 'മാനാ'ടിന്റെ റീമേക്ക് സംബന്ധിച്ചാണ് പുതിയ വാര്‍ത്ത. 'മാനാട്' തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍‍. 

മാധ്യമങ്ങളോട് സംസാരിക്കവേ നാഗ ചൈതന്യയാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. താൻ ആയിരിക്കില്ല ചിത്രത്തില്‍ നായകനാകുക എന്നും നാഗ ചൈതന്യ വ്യക്തമാക്കി. റാണ ദഗുബാട്ടി ആണ് ചിത്രത്തില്‍ നായകനാകുക എന്നും നാഗ ചൈതന്യ സൂചന നല്‍കി. സുരേഷ് പ്രൊഡക്ഷൻസ് ആണ് 'മാനാടി'ന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 12 കോടി രൂപയ്‍ക്കാണ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തെലങ്ക് പ്രേക്ഷകരുടെ അഭിരുചിയും കണക്കിലെടുത്തുള്ള മാറ്റങ്ങള്‍ വരുത്തിയാകും റീമേക്ക് ചെയ്യുക.

സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് 'മാനാട്'. രാഷ്‍ട്രീയ പശ്ചാത്തലത്തില്‍ ഒരു ടൈം ലൂപ്പ് അവതരിപ്പിക്കുകയായിരുന്നു വെങ്കട് പ്രഭു. 'അബ്‍ദുള്‍ ഖാലിഖ്' എന്ന നായക കഥാപാത്രമായി ചിമ്പു എത്തിയപ്പോള്‍ എസ് ജെ സൂര്യയാണ് പ്രതിനായക കഥാപാത്രമായ 'ഡിസിപി ധനുഷ്‍കോടി'യെ അവതരിപ്പിച്ചിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ ആണ് നായിക. എസ് എ ചന്ദ്രശേഖര്‍, വൈ ജി മഹാദേവന്‍, ചന്ദ്രശേഖര്‍, പ്രേംജി അമരന്‍, കരുണാകരന്‍, സുബ്ബു പഞ്ചു, അഞ്ജേയ കീര്‍ത്തി, മനോജ് ഭാരതിരാജ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് യുവാന്‍ ശങ്കര്‍ രാജയാണ്. ചിത്രത്തിന്‍റെ പശ്ചാത്തലസംഗീതം ഏറെ പ്രശംസ നേടിയിരുന്നു. റിച്ചാര്‍ഡ് എം നാഥനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് പ്രവീണ്‍ കെ എള്‍. വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് നിര്‍മ്മാണം. ഒരു വെങ്കട് പ്രഭു ചിത്രത്തില്‍ ആദ്യമായായിട്ടായിരുന്നു ചിമ്പു നായകനായെത്തിയത്.

റാണാ ദഗുബാട്ടി അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'വിരാട് പര്‍വം' ആയിരുന്നു. സായ് പല്ലവി ആയിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. 'വെന്നെല്ല' എന്ന കഥാപാത്രമായാണ് സായ് പല്ലവി അഭിനയിച്ചത്. പൊലീസുകാരനെ പ്രണയിക്കുന്ന നക്സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ അഭിനയിച്ചത്. റാണ ദഗുബാട്ടി പൊലീസുകാരനായി ചിത്രത്തില്‍ അഭിനയിച്ചു. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്‍തത്.

വേണു ഉഡുഗുള തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. ഡി സുരേഷ് ബാബുവും സുധാകര്‍ ചെറുകുറിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ശ്രീകര്‍ പ്രസാദ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. നന്ദിത ദാസ്, പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നവീൻ ചന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

Read More : പൊലീസ് വേഷത്തില്‍ വിശാല്‍, 'ലാത്തി'യുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

Follow Us:
Download App:
  • android
  • ios