Asianet News MalayalamAsianet News Malayalam

തലൈവര്‍ 171ന്റെ ആവേശത്തില്‍ ധനുഷും, ഫസ്റ്റ് ലുക്കിന്റെ കമന്റ് ചര്‍ച്ചയാക്കി ആരാധകര്‍

രജനികാന്ത് നായകനാകുന്ന തലൈവര്‍ 171നറെ ഫസ്റ്റ് ലുക്കിന്റെ ആവേശത്തില്‍ നടൻ ധനുഷ്.

 

Tamil actor Dhanushs comments about Lokesh Kanagarajs Rajinikanth starrer film Thalaivar 171 hrk
Author
First Published Mar 29, 2024, 7:22 PM IST

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തലൈവര്‍ 171നായി കാത്തിരിക്കുകയാണ് സിനിമ ആരാധകര്‍. ഏപ്രില്‍ 22ന് രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുമെന്ന് ലോകേഷ് കനകരാജ് തന്നെ വ്യക്തമാക്കിയിരുന്നു. രജനികാന്തിന്റെ തലൈവര്‍ 171 സിനിമയുടെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരുന്നു. ബ്ലാസ്റ്റ് എന്ന കമന്റാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് നടൻ ധനുഷ് എഴുതിയത്.

രജനികാന്തിന്റെ കടുത്ത ഒരു ആരാധകനാണ് താൻ എന്ന് ധനുഷ് നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്തിന്റെ മകള്‍ ഐശ്വര്യയുടെ മുൻ ഭര്‍ത്താവുമാണ് ധനുഷ്. ഐശ്വര്യ രജനികാന്തും നടൻ ധനുഷും വിവാഹ മോചനം നേടിയിരുന്നു. ധനുഷ് നായകനായി രായൻ എന്ന ചിത്രമാണ് റിലീസിന് തയ്യാറെടുക്കുന്നത്.

സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത് എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് . തമിഴകത്ത് ഇൻഡസ്‍ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്‍ക്ക് സാധിച്ചു. ദളപതി വിജയ്‍യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു.

വിജയ്‍യുടെ ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നതിനാല്‍ ആരാധകര്‍ കാത്തിരുന്നിരുന്നതായിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ്‍യുടെ നായികയായി തൃഷ എത്തിയത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് തുടങ്ങിയ താരങ്ങളും വേഷമിടുന്നു.

Read More: വമ്പൻമാര്‍ വീണു, ആഗോള ഓപ്പണിംഗ് കളക്ഷനില്‍ ആടുജീവിതത്തിന് മുന്നില്‍ ആ തെന്നിന്ത്യൻ ചിത്രങ്ങള്‍ മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios