നാല് സഹോദരങ്ങളുടെ കഥ പറഞ്ഞ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം പ്രേഷകരുടെ കയ്യടി നേടി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. കേരളത്തിനകത്തും പുറത്തും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. തമിഴ് നടൻ കാര്‍ത്തി കുമ്പളങ്ങി നൈറ്റ്സ് കണ്ട ശേഷം പോസ്റ്റ് ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ സിനിമാ ലോകത്തെ പ്രധാന ചര്‍ച്ചാവിഷയം.

'വളരെ മനോഹരമായ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. തടസ്സമില്ലാതെ ഒഴുകുന്ന ചിത്രം ഒരേസമയം ഭാവാത്മകവും തമാശ നിറഞ്ഞതുമാണ്. ഇതുപോലൊരു ചിത്രം എന്നെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ആഗ്രഹിക്കുന്നതായി', കാർത്തി കുറിച്ചു.  

ശ്യാം പുഷ്കരന്റെ തിരകഥയിൽ ഒരുങ്ങിയ ചിത്രം നവാ​ഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്തത്. ‘മഹേഷിന്റെ പ്രതികാരം’ മുതല്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍, ദിലീഷ് പോത്തന്‍ കൂട്ടുകെട്ടാണ് കുമ്പളങ്ങി നൈറ്റ്സിന്റെ പുറകിലും പ്രവർത്തിച്ചത്. 

സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, നസ്‌റിയ നസീം എന്നിവരാണ് നിര്‍മിച്ചിരിക്കുന്നത്.