മകന് പേരിട്ട് ശിവകാര്‍ത്തികേയൻ.

നടൻ ശിവകാര്‍ത്തികേയന് അടുത്തിടെയാണ് ഒരു മകൻ ജനിച്ചത്. മകന്റെ പേരിടല്‍ ചടങ്ങിന്റെ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടൻ ശിവകാര്‍ത്തികേയൻ. പവൻ എന്നാണ് ശിവകാര്‍ത്തികേയൻ തന്റെ മകന് പേര് നല്‍കിയിരിക്കുന്നത് എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മകളുടെ പേര് ആരാധ്യയെന്നും രണ്ടാമത്തെ മകന്റെ പേര് ഗഗൻ എന്നും ആണ്.

ആരതിയാണ് നടൻ തമിഴകത്തിന്റെ പ്രിയപ്പെട്ട താരം ശിവകാര്‍ത്തികേയന്റെ ഭാര്യ. ശിവകാര്‍ത്തികേയൻ നായകനായി വേഷമിടുന്ന ഒരു ചിത്രം അമരൻ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ വേഷമിടുന്നത് എന്നതും ആരാധകരെ ആവേശത്തിലാക്കുന്നതാണ്. ശിവകാര്‍ത്തികേയൻ നായകനായ അമരന്റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നടന്റെ പുതിയ വേറിട്ട കഥാപാത്രമായതിനാല്‍ ചര്‍ച്ചയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Scroll to load tweet…

യുദ്ധത്തിന്റെ പശ്ചാത്തലവും പ്രമേയമായി വരുന്ന ചിത്രത്തില്‍ താടിവെച്ച ഒരു ലുക്കിലാണ് ശിവകാര്‍ത്തികേയനുണ്ടാകുകയെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും നായകൻ ശിവകാര്‍ത്തികേയനൊപ്പം പ്രധാന വേഷത്തിലെത്തുന്നു. സായ് പല്ലവിയാണ് ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. കശ്‍മീരിലടക്കം ചിത്രീകരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്.

ഇന്ത്യൻ ക്രിക്കറ്റര്‍ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്രിക്കറ്റര്‍ നടരാജൻ മാധ്യമ സംവാദത്തിലാണ് ഇത് വെളിപ്പെടുത്തിയത്. ശിവകാര്‍ത്തികേയൻ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ 2020 ഡിസംബറില്‍ അരങ്ങേറിയ ടി നടരാജൻ തമിഴ്‍നാട് സംസ്ഥാന ക്രിക്കറ്റ് താരമാണ്.

Read More: 'അതൊരു പക വീട്ടലായിരുന്നു', ധ്യാനിനെ കുറിച്ച് ബേസില്‍ ജോസഫ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക