വിവാഹം ഉടൻ ഉണ്ടാകുമെന്നും വിശാല്‍. 

മിഴ് സിനിമാസ്വാദകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് വിശാൽ. ബാലതാരമായി അഭിനയ രം​ഗത്ത് എത്തിയ വിശാൽ ഇന്ന് തമിഴ് നാട്ടിലെ മുൻനിര നായകന്മാരിൽ ഒരാള് കൂടിയാണ്. സിനിമയിൽ താരം തിളങ്ങി നിൽക്കുമ്പോഴും ആരാധകർ എപ്പോഴും ചോദിക്കുന്നൊരു കാര്യമാണ്. വിവാഹം എപ്പോൾ?. ഒടുവിൽ ആ ചോദ്യത്തിന് മറുപടി നൽകാൻ സമയമായെന്ന് അറിയിച്ചിരിക്കുകയാണ് വിശാൽ. 

വിവാഹം ഉടൻ ഉണ്ടാകുമെന്നും പ്രണയ വിവാഹമാണെന്നുും കല്യാണം ഉടനുണ്ടാകുമെന്നും വിശാൽ വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്ക് മുൻപ് മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു നടന്റെ പ്രതികരണം. "അതെ, ഞാൻ വിവാഹം കഴിക്കാൻ പോവുകയാണ്. എന്റെ ഭാവിവധുവിനെ കണ്ടെത്തിയിട്ടുണ്ട്. ഞങ്ങൾ വിവാഹത്തെക്കുറിച്ച് സംസാരിച്ചു കഴിഞ്ഞു. ഇതൊരു പ്രണയ വിവാഹമായിരിക്കും. വധുവിനെ കുറിച്ചും വിവാഹ തീയതിയെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ഞാൻ ഉടൻ തന്നെ അറിയിക്കും", എന്നായിരുന്നു വിശാൽ പറഞ്ഞത്. നാല്പത്തി ഏഴാം വയസിലാണ് വിശാല്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്. 

തമിഴ് മാധ്യമങ്ങളുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് നടി സായ് ധൻഷികയാണ് വിശാലിന്റെ ഭാവി വധു എന്നാണ് വിവരം. ധൻഷിക നായികയാവുന്ന 'യോഗി ഡാ' എന്ന ചിത്രത്തിന്റെ പ്രീ റിലീസ് വേ​ദിയിൽ വിവാഹ പ്രഖ്യാപനം നടത്തുമെന്നും റിപ്പോർട്ടുണ്ട്. വരുന്ന തിങ്കളാഴ്ചയാണ് പരിപാടി. വിശാൽ മുഖ്യാതിഥി ആയിരിക്കുമെന്നും വിവരമുണ്ട്. വിവാഹം ഈ വർഷം ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്. 

വിശാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് മദ ഗജ രാജ. ചിത്രീകരണം പൂര്‍ത്തിയായി 12 വര്‍ഷങ്ങള്‍ത്ത് ഇപ്പുറമായിരുന്നു ചിത്രം തിയറ്ററുകളില്‍ എത്തിയത്.  സന്താനം, അഞ്ജലി, വരലക്ഷ്മി ശരത്കുമാര്‍, സോനു സൂദ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് സുന്ദര്‍ സി ആയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..