Tamil actress Subhashini found dead in Chennai apartment after video call with husband ഭർത്താവുമായി വീഡിയോ കോൾ ചെയ്യുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടി സുഭാഷിണിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവുമായി വീഡിയോ കോൾ ചെയ്യുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ടെലിവിഷൻ സീരിയലുകളിൽ സഹനടിയായും സിനിമകളിലും അഭിനയിച്ചിട്ടുള്ള സുഭാഷിണി, 2024 ഏപ്രിലിൽ ബെംഗളൂരു നിവാസിയായ ബിപിൻ ചന്ദ്രനെ (38) വിവാഹം കഴിച്ചു. ഇരുവരും മുൻപ് ബെംഗളൂരുവിലാണ് താമസിച്ചിരുന്നത്. ‘എല്ലാം മേലെ ഇരിക്കിറവൻ പാത്തുപ്പാൻ’, ‘വെബ്’ തുടങ്ങീ സിനിമകളിലൂടെയും ശ്രദ്ധേയയാണ് താരം.

Add Asianetnews as a Preferred SourcegooglePreferred

ചെന്നൈയിലെ ഷൂട്ടിംഗ് ഷെഡ്യൂളുകൾക്കിടയിൽ താമസിക്കാൻ ഇയ്യപ്പന്തങ്കലിലെ ഒരു സ്വകാര്യ റെസിഡൻഷ്യൽ കോംപ്ലക്സിൽ ഒരു അപ്പാർട്ട്മെന്റ് വാടകയ്‌ക്കെടുത്തിരുന്നതായും മാർച്ച് 3 ന് സുഭാഷിണി നഗരത്തിലെത്തിയതായും പോലീസ് പറയുന്നു. ഞായറാഴ്ച രാത്രി ഭർത്താവുമായി വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കെ, ഒരു കുടുംബ പ്രശ്‌നത്തെച്ചൊല്ലി തർക്കമുണ്ടായതായും. ഫോൺ സംഭാഷണത്തിനിടെ അപ്പാർട്ട്മെന്റിനുള്ളിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.