Asianet News MalayalamAsianet News Malayalam

തമിഴ്‍നാട്ടില്‍ തിയറ്ററുകളിലെ നിയന്ത്രണം ഒഴിവാക്കി, 100 % സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കും

വിജയ് നായകനാകുന്ന മാസ്റ്റര്‍ പൊങ്കല്‍ റിലീസായി തിയറ്ററിലെത്തും.

Tamilnadu government allows 100 pc seat occupancy in theatre
Author
Chennai, First Published Jan 4, 2021, 3:20 PM IST

തിയറ്ററുകളിലെ കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി തമിഴ്‍നാട് സര്‍ക്കാര്‍. 50 ശതമാനത്തിനു പകരം തിയറ്ററില്‍ മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്നാണ് തീരുമാനം. 11 മുതലാണ് ഇങ്ങനെ ആളുകളെ പ്രവേശിപ്പിക്കാനാകുക. വിജയ് നായകനാകുന്ന ചിത്രമായ മാസ്റ്ററര്‍ 13ന് റിലീസ് ചെയ്യും. കൊവിഡ് കാരണമായിരുന്നു റിലീസ് വൈകിയത്. മാസ്റ്റര്‍ അടക്കമുള്ള സിനിമകളുടെ വിജയത്തിന് കാരണമാകുന്നതാണ് തമിഴ്‍നാടിന്റെ തീരുമാനമെന്നാണ് അഭിപ്രായം.

കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം മറികടന്നാണ് തമിഴ്‍നാട് സര്‍ക്കാരിന്റെ തീരുമാനം. കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് തമിഴ്‍നാട് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. മാസ്റ്റര്‍ സിനിമ റിലീസ് ചെയ്യുന്നത് സംബന്ധിച്ച് വിജയ് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുമായി കൂടിക്കാഴ്‍ച നടത്തിയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത ചിത്രം പൊങ്കല്‍ റിലീസ് ആയി തിയറ്ററുകളിലെത്തും. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. വിജയ്‍ക്ക് വൻ പ്രതീക്ഷയുള്ള ചിത്രമാണ് മാസ്റ്റര്‍.

മാളവിക മോഹനൻ ആണ് മാസ്റ്റര്‍ എന്ന സിനിമയില്‍ നായകനാകുന്നത്.

ഹിന്ദിയില്‍ വിജയ് മാസ്റ്റര്‍ എന്ന പേരിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

Follow Us:
Download App:
  • android
  • ios