തപ്‍സി അഭിനയിക്കുന്ന കഥാപാത്രമാണ് സാവി.
വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് തപ്‍സി. ഓരോ കഥാപാത്രവും ഒന്നിനൊന്നു വേറിട്ടതാക്കാൻ തപ്‍സി ശ്രദ്ധിക്കാറുണ്ട്. ഒട്ടേറെ ഹിറ്റുകളില്‍ മികച്ച കഥാപാത്രങ്ങളായി തപ്‍സിയെത്തി. ഇപോഴിതാ സാവിയെന്ന കഥാപാത്രമായി തപ്‍സി ലോകത്തിന് മുന്നില്‍ എത്തിയിരിക്കുന്നു. തപ്‍സി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് തപ്‍സി.
ലൂപ് ലപേടെ എന്ന സിനിമയിലാണ് തപ്‍സി അഭിനയിക്കുന്നത്. ചിത്രത്തിലെ തപ്‍സിയുടെ കഥാപാത്രത്തിന്റെ പേരാണ് സാവി. ആകാശ് ഭാട്ടിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1998ലെ ജെര്‍മൻ സിനിമയായ റണ്‍ ലോല റണ്‍ എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് ചിത്രം. തപ്‍സി തന്റെ ഇപോള്‍ തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നു. ഏറെ അഭിനയപ്രാധ്യാന്യമുള്ളതാണ് സാവി എന്ന കഥാപാത്രം.
താഹിര്‍ രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു.
സിനിമയിലെ തപ്‍സിയുടെ ഫസ്റ്റ് ലുക്ക് എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്.
