ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ഭീഷ്മറിനെക്കുറിച്ചുള്ള ഒരു കൗമാരക്കാരന്‍റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു

സിനിമകളുടെ റിലീസ് ദിവസം തിയറ്ററുകള്‍ക്ക് മുന്നില്‍ നിന്നുള്ള പ്രേക്ഷകപ്രതികരണങ്ങളില്‍ ചിലതൊക്കെ വൈറല്‍ ആവാറുണ്ട്. അതത് സിനിമകളുടെ റിവ്യൂ എന്നതിന് പുറത്തേക്കും ശ്രദ്ധ നേടാറുണ്ട് അതില്‍ ചിലത്. അത്തരത്തില്‍ ഒരു പ്രേക്ഷകപ്രതികരണം സമീപ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍, വിശേഷിച്ചും ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍ ആയി മാറിയിരുന്നു. ഒരു കൗമാരക്കാരന്‍റെ റിവ്യൂ ആയിരുന്നു അത്. ധ്യാന്‍ ശ്രീനിവാസന്‍ നായകനായി തിയറ്ററുകളില്‍ എത്തിയ ഭീഷ്മര്‍ എന്ന സിനിമ കണ്ടിറങ്ങിയ കുട്ടി പുറത്ത് അഭിപ്രായം എടുക്കാന്‍ കാത്തുനിന്ന യുട്യൂബ് ചാനലുകാരോടാണ് തന്‍റെ അഭിപ്രായം പറഞ്ഞത്.

Add Asianetnews as a Preferred SourcegooglePreferred

“എന്‍റെ വിനീതമായ ഊപ്പുകൈകളാണ് (കൂപ്പുകൈ). ഇതൊരുമാതിരി പണ്ടത്തെ തൊണ്ണൂറുകളിലും രണ്ടായിരങ്ങളിലുമൊക്കെയുള്ള, പ്രായമായിട്ടുള്ള അപ്പൂപ്പന്‍, അമ്മൂമ്മമാര്‍ക്കൊക്കെ ഇതൊക്കെ ഭയങ്കരമായിട്ട് ഇഷ്ടപ്പെടും. ഇപ്പോഴത്തെ ഒരു സിനിമാ പ്രാന്തന്മാര്‍ ഉണ്ടല്ലോ അവര്‍ക്ക് ആര്‍ക്കും ഇത് ഞാന്‍ സജസ്റ്റ് ചെയ്യില്ല”, കൗമാരക്കാരന്‍റെ വാക്കുകള്‍. ഇതില്‍ തൊണ്ണൂറുകളിലെയും രണ്ടായിരങ്ങളിലെയും അപ്പൂപ്പന്‍- അമ്മൂമ്മമാര്‍ എന്ന പ്രയോഗമാണ് ഈ വീഡിയോയെ വൈറല്‍ ആക്കിയത്. ഒപ്പം 25- 35 പ്രായത്തിലുള്ള നിരവധി പേര്‍ ഇതിന്‍റെ റിയാക്ഷന്‍ വീഡിയോകളും ചെയ്തിരുന്നു. പിന്നാലെ കുട്ടി റിവ്യൂവര്‍ തന്‍റെ ഇന്‍സ്റ്റ പേജിലൂടെ ക്ഷമ ചോദിച്ചും എത്തി.

View post on Instagram

View post on Instagram

“എനിക്കേ 13 വയസേ ഉള്ളൂ. പിന്നെ ഞാന്‍ അങ്ങനെ പറയുമെന്ന് തോന്നുന്നുണ്ടോ? ഈ റിവ്യൂ കണ്ട് എണ്‍പതുകളില്‍ ജനിച്ച എന്‍റെ അമ്മയ്ക്ക് വരെ വിഷമമായി. സോ, ഈ വീഡിയോ കണ്ടിട്ട് വിഷമമായവരോട് ഒരു സോറി പറയുകയാണ്. ഞാന്‍ ഉദ്ദേശിച്ചതെന്ന് വച്ചാല്‍ തൊണ്ണൂറുകളിലും രണ്ടായിരങ്ങളിലുമൊക്കെ റിലീസ് ആവേണ്ട സിനിമ എന്നാണ്. എന്‍റെ വിനീതമായ ഊപ്പുകൈ (കൂപ്പുകൈ)”, വിദ്യാര്‍ഥി പറഞ്ഞു.