പ്രഭാസിന്റെ സലാറിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

നടൻ പ്രഭാസിന്റെ നാല്‍പത്തിനാലാം ജന്മദിനം ആഘോഷമാക്കി ആരാധകര്‍. ജന്മദിനത്തലേന്ന് ആയിരക്കണക്കിന് ആരാധകരാണ് ഒത്തുകൂടി താരത്തിന്റെ പടുകൂറ്റന്‍ ചിത്രത്തിന് മുന്നില്‍ പാട്ടും ഡാന്‍സുമായി ആഘോഷമാരംഭിച്ചത്. ഇന്നലെ പ്രഭാസിന്റെ ജപ്പാനിലെ ആരാധകരുടെ ആഘോഷം നടന്നിരുന്നു. പ്രഭാസ് നായകനായി എത്തുന്ന സലാറിന്റെ ടീം പ്രത്യേക സമ്മാനമാണ് ഒരുക്കിയത്.

ട്വിറ്ററില്‍ പ്രഭാസിന്റെ പ്രത്യേക ഇമോജിയാണ് ആഘോഷങ്ങള്‍ക്കായി സലാറിന്റേതായി പുറത്തുവിട്ടത്. ബാഹുബലിയിലൂടെ പ്രഭാസ് ഇന്ത്യൻ സിനിമയിലെ തന്നെ ഒന്നാം നിരയില്‍ എത്തിയിരുന്നു. ബാഹുബലി, സാഹോ, ആദിപുരുഷ് എന്നീ സിനിമകളിലൂടെ ആഗോള ബോക്സ് ഓഫീസീല്‍ റിലീസിന് 100 കോടി കളക്ഷൻ എന്ന അപൂര്‍വ നേട്ടവും പ്രഭാസ് സ്വന്തമാക്കിയിരുന്നു. കല്‍ക്കി, സലാര്‍ എന്നിങ്ങനെ വമ്പൻ ചിത്രങ്ങളാണ് ഇനി പ്രഭാസിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്.

Scroll to load tweet…

പ്രഭാസ് നായകനായി വേഷമിടുന്ന പുതിയ ചിത്രമായി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത് സലാറാണ്. ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്. സംവിധായകൻ പ്രശാന്ത് നീലിന്റെ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് ഇതിനകം നെറ്റ്ഫ്ലിക്സ് നേടിയിട്ടുണ്ട്. പ്രഭാസിന്റെ സലാര്‍ 350 കോടിയാണ് ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് ബിസിനസില്‍ നേടിയിരിക്കുന്നത് എന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയകുമാര്‍ ട്വീറ്റ് ചെയ്‍തിരുന്നു. ഡിസംബര്‍ 21നാണ് പ്രഭാസിന്റെ പുതിയ ചിത്രം യുഎസില്‍ റിലീസ് ചെയ്യുകയെന്നും സലാറിന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

കെജിഎഫി'ന്റെ ലെവലില്‍ തന്നെ വമ്പൻ ചിത്രമായി പ്രശാന്ത് നീല്‍ സലാര്‍ ഒരുക്കുന്നത്. മലയാളത്തിന്റെ പൃഥ്വിരാജും സലാറില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. പൃഥ്വിരാജ് വരദരാജ് മന്നാറായിട്ടാണ് സലാറില്‍ സലാറിന്റെ നിര്‍മാണം ഹൊംബാള ഫിലിംസാണ്. വില്ലനായി എത്തുന്നത് മധു ഗുരുസ്വാമിയാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഭുവൻ ഗൗഡയാണ്. സംഗീതം രവി ബസ്രുറാണ്.

Read More: കേരളത്തിലും കുതിക്കുന്ന ലിയോ, വിജയ് ചിത്രം അമ്പരപ്പിക്കുന്ന നേട്ടത്തില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക