ഹൈദരാബാദ്: തെലുഗു സൂപ്പർതാരം രാം ചരണിന് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ ക്വാറന്‍റീനിലാണെന്നും ആരോഗ്യസ്ഥിതി ഇപ്പോൾ തൃപ്തികരമാണെന്നും രാം ചരൺ ട്വീറ്റ് ചെയ്തു. താനുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പാലിക്കണമെന്നും താരം ആവശ്യപ്പെട്ടു.