രണ്ട് തെലുങ്ക് ടെലിവിഷൻ നടിമാര്‍ വാഹനാപകടത്തില്‍ മരിച്ചു. ഭാര്‍ഗവി (20), അനുഷ റെഡ്ഡി (21) എന്നിവരാണ് മരിച്ചത്.

തെലങ്കാനയിലെ വിക്രബാദ് ജില്ലയിലാണ് അപകടമുണ്ടായത്. വാഹനത്തിന്റെ ഡ്രൈവര്‍ ചാക്രിക്കും ഒപ്പമുണ്ടായിരുന്ന വിനയ കുമാര്‍ എന്നയാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഭാര്‍ഗവി സംഭവസ്ഥലത്തുനിന്നു തന്നെ മരിച്ചു. അനുഷ റെഡ്ഡി ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. എതിരെ വന്ന ട്രക്കിനെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് വാഹനം വെട്ടിച്ചപ്പോഴാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.