ക്രിസ്റ്റഫര്‍ നോളൻ സംവിധാനം ചെയ്യുന്ന ടെനെറ്റിന്റെ പുതിയ ട്രെയിലര്‍.

ലോകമെമ്പാടും പ്രേക്ഷകരുള്ള ചലച്ചിത്ര സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളൻ. ക്രിസ്റ്റഫര്‍ നോളൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ടെനെറ്റിന്റെ ആവേശഭരിതമായ ട്രെയിലര്‍ പുറത്തുവിട്ടു. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ട്രെയിലറും ആരാധകര്‍ ചര്‍ച്ചയാക്കുന്നുണ്ട്. ക്രിസ്റ്റഫര്‍ നോളൻ സംവിധാനം ചെയ്‍ത മുൻ സിനിമകളെപ്പോലെയാകും ടെനെറ്റെന്ന് ആരാധകര്‍ കരുതുന്നു.

ഏഴ് രാജ്യങ്ങളില്‍ വെച്ചാണ് ടെനെറ്റ് ചിത്രീകരിക്കുന്നത്. ടെനെറ്റ് ഒരു ആക്ഷൻ ചിത്രം തന്നെയാകും. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടെനെറ്റ്. ഒരു രാജ്യാന്തര ചാരവൃത്തിയുടെ കഥയാണ് ചിത്രം പറയുന്നത്. ടൈം ട്രാവലര്‍ തന്നെയാണ് ടെനെറ്റും എന്നാണ് ട്രെയിലറില്‍ നിന്ന് മനസ്സിലാകുന്നത്. മുംബൈയില്‍ അടക്കം ചിത്രീകരിച്ച ടെനെറ്റില്‍ ഇന്ത്യൻ നടി ഡിംപിള്‍ കപാഡിയയും ഉണ്ട്. ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് എന്ന സിനിമകളുടെ ക്യാമറാമാൻ ഹൊയ്‍തി വാൻ ഹൊയ്‍തെമയാണ് ടെനെറ്റിന്റെയും ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജൂണ്‍ 20ന് ആണ് ചിത്രം എത്തുക എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് കാരണം റിലീസ് മാറ്റിവയ്‍ക്കും.