Asianet News MalayalamAsianet News Malayalam

ദളപതി 68: വെങ്കിട് പ്രഭു ചിത്രത്തില്‍ വിജയിക്ക് സര്‍പ്രൈസ് വില്ലന്‍;മറ്റ് താരങ്ങളും ഞെട്ടിക്കും.!

ലിയോ റിലീസിന് പിന്നാലെ ചിത്രത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവരും എന്നാണ് സൂചന. ടൈറ്റില്‍ അടക്കം അടുത്ത മാസം എത്തിയേക്കും. 

Thalapathy 68 Update casting details mohan act as villain venkat prabhu gang out from movie vvk
Author
First Published Oct 19, 2023, 7:12 PM IST

ചെന്നൈ: ലിയോ റിലീസായതിന് പിന്നാലെ അടുത്ത വിജയ് ചിത്രത്തിന്‍റെ അപ്ഡേറ്റുകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് സിനിമ ലോകം. വിജയ് തമിഴിലെ ശ്രദ്ധേയനായ സംവിധായകന്‍ വെങ്കിട് പ്രഭുവുമായി ചേര്‍ന്നാണ് അടുത്ത ചിത്രം ചെയ്യാന്‍ പോകുന്നത് എന്നത് നേരത്തെ വന്ന വാര്‍ത്തയാണ്. എജിഎസ് എന്‍റര്‍ടെയ്മെന്‍റാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയ് നായകനായ ബിഗില്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളും ഇവരായിരുന്നു. സയന്‍സ് ഫിക്ഷന്‍ മാസ് മസാല പടമാണ് വെങ്കിട് പ്രഭു ദളപതി 68 ആയി ഒരുക്കുന്നത് എന്നാണ് പുറത്തുവന്ന വിവരം.

ലിയോ റിലീസിന് പിന്നാലെ ചിത്രത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവരും എന്നാണ് സൂചന. ടൈറ്റില്‍ അടക്കം അടുത്ത മാസം എത്തിയേക്കും. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിലെ താരങ്ങളെ സംബന്ധിച്ച് വാര്‍ത്തയാണ് ഏറെ ചര്‍ച്ചയാകുന്നത്. വിവിധ തമിഴ് യൂട്യൂബ് ചാനലുകളില്‍ സിനിമ നിരീക്ഷകര്‍ ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിടുന്നുണ്ടു.

ഒരു കാലത്ത് തമിഴ് സിനിമയില്‍ വിജയിയെക്കാള്‍ മൂല്യമുണ്ടായിരുന്ന നടന്‍ പ്രശാന്ത് ദളപതി 68ല്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്നതാണ് ഇതില്‍ പ്രധാന വിവരം. ഫിലിം ജേര്‍ണലിസ്റ്റ് ചെറു ബാലുവാണ് ഈ വിവരം പുറത്തുവിട്ടത്. നടന്‍ ത്യാഗരാജന്‍റെ മകനായ പ്രശാന്ത് ഒരു കാലത്ത് തമിഴിലെ യൂത്ത് ഹീറോകളില്‍ മുന്‍ പന്തിയിലായിരുന്നു. ഷങ്കറിന്‍റെ ജീന്‍സില്‍ അടക്കം നായകനായ പ്രശാന്ത്. എന്നാല്‍ ഇപ്പോള്‍ സജീവമല്ല. ഇടക്കാലത്ത് തെലുങ്കില്‍ അടക്കം ക്യാരക്ടര്‍ റോളുകളില്‍ ഇദ്ദേഹം അഭിനയിച്ചിരുന്നു. 

എന്തായാലും പ്രശാന്തിന് ഒരു കരിയര്‍ ബ്രേക്ക് നല്‍കുന്ന റോളായിരിക്കും ദളപതി 68ലേത് എന്നാണ് വിവരം. അതേ സമയം സാധാരണ രീതിയില്‍ വെങ്കിട് പ്രഭു ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ സ്ഥിരം സെറ്റ് നടന്മാര്‍ ഉണ്ടാകും. അദ്ദേഹത്തിന്‍റെ അനുജന്‍ പ്രേംജി അടക്കം അതില്‍ വരും. എന്നാല്‍ ഈ സെറ്റിനെ പൂര്‍ണ്ണമായും ഒഴിവാക്കി പുതിയ കാസ്റ്റിംഗ് വേണം എന്ന് വിജയ് ആവശ്യപ്പെട്ടതായും വിവരമുണ്ട്.

അതേ സമയം പഴയകാലം നായകന്‍ മോഹന്‍ ദളപതി 68 ല്‍ വില്ലന്‍ വേഷത്തില്‍ എത്തുമെന്നാണ് മറ്റൊരു പ്രധാന വിവരം. എന്നാല്‍ ഈ കാസ്റ്റിംഗ് എല്ലാം നടക്കുമോ എന്നത് ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമെ പറയാന്‍ സാധിക്കൂ. മലയാളത്തില്‍ നിന്നും ജയറാം ഈ ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.  ചെന്നൈയില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചതായാണ് വിവരം. ചിത്രത്തിന് വേണ്ടി യുഎസില്‍ പോയി വിജയ് ബോഡി സ്കാന്‍ ചെയ്തത് വാര്‍ത്തകളില്‍ വന്നിരുന്നു. 

ലിയോ ആദ്യദിനം എത്ര നേടും: ആ റെക്കോഡ് പൊളിക്കും എന്ന് കണക്കുകള്‍.!

വന്‍ അഭിപ്രായം നേടുന്ന ലിയോയ്ക്ക് തിരിച്ചടിയായി ആ വാര്‍ത്ത; പടം ചോര്‍ന്നു
Leo Review

Follow Us:
Download App:
  • android
  • ios