ദളപതി വിജയ് തന്റെ അവസാന സിനിമ ഒരു സംഭവമാക്കാനാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

അനിരുദ്ധ് രവിചന്ദറിന്റ സംഗീതവും തമിഴ് ചിത്രങ്ങളുടെ വിജയത്തില്‍ അടുത്തകാലത്ത് നിര്‍ണായകമായി മാറാറുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധായകനാകുന്ന ചിത്രങ്ങള്‍ പ്രഖ്യാപനംതൊട്ടെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. ദളപതി 69 സിനിമയുടെ സംഗീത സംവിധാനവും അനിരുദ്ധ് രവിചന്ദറാണ്. അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങി എന്നാണ് റിപ്പോര്‍ട്ട്.

ദളപതി വിജയ് ഒരു ഗാനം ചിത്രത്തിനായി ആലപിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അനിരുദ്ധ് രവിചന്ദ്രൻ ചിത്രത്തിന്റെ സംഗീത സംവിധായകനാകുമ്പോള്‍ അസല്‍ കൊലാറാണ് ഗാനത്തിന്റെ രചയിതാവ്. മാസീവ് സ്‍കെയിലാണ് എച്ച് വിനോദ് ചിത്രത്തിനറെ ഗാനം ചിത്രീകരിക്കുന്നത് എന്നും ആ രംഗത്ത് 500 ഡാൻസേഴ്‍സ് ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുള്ളപ്പോള്‍ താരം ഉന്നമിടുന്നത് തമിഴകത്തെ എക്കാലത്തെയും വമ്പൻ വിജയമാണ് എന്ന് ആരാധകരും മനസ്സിലാക്കുന്നു.

വിജയ്‍ക്ക് 1000 കോടി തികച്ച് സിനിമയില്‍ നിന്ന് മാറാൻ ദളപതി 69ലൂടെയാകുമോയെന്ന ചോദ്യത്തിന്റെ ഉത്തരത്തിനായാണ് കാത്തിരിപ്പ്. എല്ലാത്തരം ഇമോഷണലുകള്‍ക്കും സംവിധായകൻ എച്ച് വിനോദ് ചിത്രത്തില്‍ പ്രധാന്യം നല്‍കും എന്നാണ് കരുതുന്നതും. കാസ്റ്റിംഗും അത്തരത്തിലുള്ളതാണെന്നാണ് താരങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ സിനിമാ ആസ്വാദകര്‍ക്ക് മനസ്സിലായത്. എന്നാല്‍ വിജയ് രാഷ്‍ട്രീയം പറയുന്ന ചിത്രമായിരിക്കുമോ ദളപതി 69 എന്ന ഒരു ചോദ്യവും ഉണ്ട്.

ദളപതി 69 സിനിമയുടെ ചിത്രീകരണ വാര്‍ത്തകള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. വലിയ ക്യാൻവാസിലുള്ള ഒരു ഗാന രംഗം വര്‍ണാഭമായാണ് ചിത്രീകരിക്കുന്നത് എന്ന് വ്യക്തമായതിനാല്‍ സിനിമാ വാണിജ്യ സ്വഭാവത്തിലുള്ളതാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത് ശേഖര്‍ മാസ്റ്റര്‍ ആണ്. ദളപതി 69 സിനിമയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ നിര്‍വഹിക്കുമ്പോള്‍ മലയാളി താരം മമിതയും നരേനും പൂജ ഹെഗ്‍ഡെയും പ്രകാശ് രാജും ഗൌതം വാസുദേവ് മേനോനും പ്രിയാമണിയും മോനിഷ ബ്ലസ്സിയും പ്രകാശ് രാജുമൊക്കെ കഥാപാത്രമാകുമ്പോള്‍ ഛായാഗ്രാഹണം സത്യൻ സൂര്യൻ ആണെന്നുമാണ് റിപ്പോര്‍ട്ട്.

Read More: സ്ഥാനങ്ങളിൽ മാറ്റമുണ്ടോ?, കേരളത്തിൽ ഒന്നാമൻ ആര്?, മമ്മൂട്ടിയോ മോഹൻലാലോ?, അട്ടിമറിച്ചോ വിജയും രജനിയും?, അതോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക