ദളപതി വിജയ്‍യുടെ കുസൃതി.

വിജയ്‍യുടെ ലിയോ വൻ വിജയമായിരിക്കുകയാണ്. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ ഹൈപ്പുമായി എത്തിയ ലിയോ പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയമാണ് നേടിയത്. വിജയയുടെ മികച്ച പ്രകടനവുമായിരുന്നു ലിയോയിലേത്. വിജയ്‍യുടെ ലിയോയുടെ വിജയത്തിനറെ ആഘോഷത്തിലെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

വിജയ് പാര്‍ഥിപൻ എന്ന നായക കഥാപാത്രമായിട്ടായിരുന്നു ലിയോയില്‍ എത്തിയത്. ലിയോയില്‍ കുടുംബനാഥനായി വേറിട്ട ഒരു കഥാപാത്രമായിരുന്നു വിജയ്‍യുടേത്. രസകരമായി വിജയ് അവതരപ്പിക്കുകയും ചെയ്‍തു. മകള്‍ ചിന്റുവുമൊക്കെയുള്ള വിജയ്‍യുടെ കഥാപാത്രത്തിന്റെ രംഗങ്ങള്‍ ആകര്‍ഷകമായിരുന്നു. ഒരുപാട് പേരാണ് വിജയ്‍യെ അഭിനന്ദിച്ചതും. ഇന്നലെ ചെന്നൈയില്‍ സംഘടിപ്പിച്ച ലിയോയുടെ ആഘോഷത്തിന്റെ ചടങ്ങില്‍ വിജയ്‍യും ചിന്റുവിനെ അവതരിപ്പിച്ച ഇയലും ഒന്നിച്ചുള്ള രംഗങ്ങളും ശ്രദ്ധയാകര്‍ഷിച്ചു. തുള്ളിച്ചാടി കുസൃതിയോടെ ഇയലിനടുത്തെത്തുന്ന വിജയ്‍യെ വീഡിയോയില്‍ കാണാം.

Scroll to load tweet…

പാര്‍ഥിപന്റെ ഭാര്യയായ സത്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി തൃഷയായിരുന്നു. വിജയ്‍യുടെ നായികയായി വീണ്ടുമെത്തിയതിലെ സന്തോഷം താരം പങ്കുവെച്ചിരുന്നു. എല്‍സിയില്‍ ഉള്‍പ്പെടുത്തിയതിന് നടി തൃഷ സംവിധായകൻ ലോകേഷ് കനകരാജിന് നന്ദിയും രേഖപ്പെടുത്തി. കഥാപാത്രത്തെ കൊല്ലാതിരുന്നതില്‍ സന്തോഷമുണ്ട് എന്നും താരം വ്യക്തമാക്കിയിരുന്നു.

ലിയോയുടെ റിലീസ് ഒക്ടോബര്‍ 19നായിരുന്നു. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിച്ച ചിത്രം ലിയോ കര്‍ണാടകയിലും ജയിലറിന്റെയടക്കം റിലീസ് കളക്ഷൻ റെക്കോര്‍ഡ് തകര്‍ത്തിരുന്നു. തെലുങ്കിലും മികച്ച സ്വീകാര്യത വിജയ് ചിത്രം നേടുന്നുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷ എത്തിയ ലിയോയില്‍ അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.

Read More: 'എന്നെ കൊല്ലാതിരുന്നതില്‍ സന്തോഷം', ലിയോ സംവിധായകനോട് തൃഷ, സൂചനകള്‍ കണ്ടെത്തി ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക