വിജയ് നായകനാകുന്ന പുതിയ സിനിമയാണ് മാസ്റ്റര്‍. പൊങ്കല്‍ റിലീസ് ആയി 13ന് ആണ് ചിത്രം തിയറ്ററിലെത്തുക. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഹിന്ദി പതിപ്പിന്റെ ട്രെയിലര്‍ പുറത്തുവിട്ടതാണ് ചര്‍ച്ച. താരങ്ങള്‍ അടക്കം ട്രെയിലര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിജയ്‍യുടെ തകര്‍പ്പൻ ആക്ഷൻ രംഗങ്ങള്‍ തന്നെയാണ് ട്രെയിലറിന്റെ ആകര്‍ഷണം. വിജയ് ദ മാസ്റ്റര്‍ എന്ന പേരിലാണ് ഹിന്ദിയില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുക. 14ന് ആണ് ഹിന്ദിയില്‍ ചിത്രം റിലീസ് ചെയ്യുക.ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. കൊവിഡ് കാരണമായിരുന്നു സിനിമയുടെ റിലീസ് വൈകിയത്. ഇപ്പോള്‍ മാസ്റ്റര്‍ തിയറ്ററില്‍ തന്നെ എത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ചിത്രത്തിലെ ഗാനത്തിന്റെ കാഴ്‍ചക്കാരുടെ എണ്ണം റെക്കോര്‍ഡായിരുന്നു. വാത്തി എന്ന ഗാനം ഒട്ടേറെ പേര്‍ കണ്ടിരുന്നു. അനിരുദ്ധ് രവിചന്ദെര്‍ ആണ് ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക.