Asianet News MalayalamAsianet News Malayalam

40 മില്യൺ കാഴ്ചക്കാർ, ട്രെന്റിങ്ങിൽ ഒന്നാമത്; ഡബിൾ റോളിൽ വിളയാടി ദളപതി, ദ ​ഗോട്ട് ട്രെയിലർ ഹിറ്റ് ചാർട്ടിൽ

ചിത്രം സെപ്റ്റംബര്‍ അഞ്ചിന് തിയറ്ററുകളില്‍ എത്തും. 

thalapathy vijay movie The Greatest Of All Time trailer trending number one in youtube
Author
First Published Aug 19, 2024, 10:20 AM IST | Last Updated Aug 19, 2024, 10:20 AM IST

വിജയ് നായകനായി എത്തുന്ന ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന ചിത്രത്തിന്റെ ട്രെയിലർ ട്രെന്റിങ്ങിൽ ഒന്നാമത്. റിലീസ് ചെയ്ത് ഒരു ദിവസത്തിൽ നാല്പതി മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയാണ് ട്രെയിലർ ട്രെന്റിങ്ങിൽ ഇടം നേടിയിരിക്കുന്നത്. 2.51 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ റിലീസ് ചെയ്ത് ഏതാനും മിനിറ്റുകൾക്കകം തന്നെ ഒരു മില്യൺ വ്യൂസ് നേടിയിരുന്നു. ചിത്രം സെപ്റ്റംബര്‍ അഞ്ചിന് തിയറ്ററുകളില്‍ എത്തും. 

സയന്‍സ് ഫിക്ഷന്‍ ആക്ഷണ്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വെങ്കട് പ്രഭു ആണ്. അച്ഛനും മകനുമായി ഡബിൾ റോളിൽ ആണ് ചിത്രത്തില്‍ ദളപതി എത്തുന്നത്. എജിഎസ് എന്റര്‍ടെയ്‍‍ന്‍‍മെന്‍റിന്‍റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. 

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ താരനിരയിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്. സെപ്റ്റംബർ 5 ന് ആഗോള വ്യാപകമായി റിലീസ് ചെയ്യുന്ന ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. റെക്കോര്‍ഡ് റിലീസ് ആണ് ഗോകുലം ചാര്‍ട്ട് ചെയ്യുന്നത്.  

ഛായാഗ്രഹണം സിദ്ധാർത്ഥ നൂനി, ചിത്രസംയോജനം വെങ്കട് രാജേൻ, ആക്ഷൻ ദിലീപ് സുബ്ബരായൻ, കലാസംവിധാനം ബി ശേഖർ, സൂര്യ രാജീവൻ, വസ്ത്രാലങ്കാരം വാസുകി ഭാസ്കർ, പല്ലവി സിങ്, സൗണ്ട് ഡിസൈൻ ടി ഉദയകുമാർ, രഞ്ജിത് വേണുഗോപാൽ, സരവകുമാർ, സൗണ്ട് മിക്സിംഗ് ടി ഉദയകുമാർ, നൃത്ത സംവിധാനം സതീഷ് കൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എം സെന്തികുമാർ, ഗോവിന്ദരാജ്, രാംകുമാർ ബാലസുബ്രഹ്മണ്യൻ, വിഎഫ്എക്സ് ഹെഡ് ആർ ഹരിഹര സുതൻ, പബ്ലിസിറ്റി ഡിസൈൻ ഗോപി പ്രസന്ന. ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ 2024: മികച്ച നടി പാർവതി തിരുവോത്ത്, നേട്ടം കൊയ്ത് നിമിഷയും

Latest Videos
Follow Us:
Download App:
  • android
  • ios